അലി ആലുവ
വ്രതശുദ്ധിയുമായി ഈദുൽ ഫിത്വർ
വാനിൽ ശവ്വാലിന്റെ പൊന്നമ്പിളി തെളിയുന്നതോടെ ഒരു മാസക്കാലത്തെ വ്രതത്തിലൂടെ നേടിയെടുത്ത പരിശുദ്ധിയിലൂടെ മുസ്‌ലിമീങ്ങൾ ചെറിയ പെരുന്നാളിനെ വരവേൽക്കാനൊരുങ്ങുകയായി. ഇനി ആഘോഷത്തിന്റെ ദിവസം. എല്ലാവരുടെയും ചുണ്ടുകളിൽ നിന്നുയരുന്നത് പ്രപഞ്ചനാഥനെ മഹത്വപ്പെടുത്തുന്ന വചനങ്ങൾ. ഇസ്‌ലാമിലെ ഓരോ ആരാധനാകർമങ്ങൾക്ക് പിന്നിലും ഓരോ പാഠങ്ങൾ നമുക്ക് കാണാം. തഖ്‌വയുടെ (സൂക്ഷ്മതാ ബോധത്തിന്റെ) സൂത്രവാക്യങ്ങളായിരുന്നു റമളാൻ വ്രതം നമുക്ക് നൽകിയ പാഠം. വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നു. “സത്യവിശ്വാസികളേ, നിങ്ങളുടെ മുൻപുള്ളവ...