ആല്‍ബര്‍ട്ടോ മൊറാവിയ
അമ്മാവൻ
ആദ്യം തന്നെ ഒരു കാര്യം പറയട്ടെ- ബഹുമാന്യ വായനക്കാർ, എന്റെ പ്രായത്തെ പരിഗണിക്കണം. മുപ്പത്തിയഞ്ച് വയസ്സുവരെ, ഞാൻ എന്റെ സഹോദരി എൽവീരയോടും, അവരുടെ ഭർത്താവിനോടും, പതിനെട്ടുകാരിയായ മകൾ അഗാറ്റീനയോടുമൊപ്പമാണ് താമസിച്ചുവന്നത്. ആ സമയം വരെ എന്റെ വീടും കുടുംബവും ഒക്കെതന്നെ അവരുടേത് തന്നെയായിരുന്നു. പ്രത്യേകിച്ച് പറയേണ്ടത്-ഞ്ഞങ്ങളെല്ലാം ഞങ്ങളുടെ അമ്മയോടൊപ്പമാണ് കഴിഞ്ഞുപോന്നത് എന്ന വസ്‌തുത ആയിരുന്നു. പിന്നെ അവർ മരിച്ചു. എന്നാൽ അവർ ജീവിച്ചിരിക്കുമ്പോൾ, കുടുംബവികാരങ്ങൾ, മറ്റെല്ലാ വ്യക്തിപരമായ വികാരങ്ങ...
വശീകരണ മന്ത്രം
പോർട്ട് ഫ്യൂർബയ്‌ക്ക് സമീപം മാൻഡ്രോയിനിലെ കുടിലുകളിൽ താമസിക്കുന്ന ജിപ്‌സികൾ ഞങ്ങൾ റോമാക്കാരിൽ നിന്നും വ്യത്യസ്‌തതയാർന്നവരാണ്. അനിവാര്യമായ സാഹചര്യങ്ങളിലേ റോമാക്കാർ കുടിലു കെട്ടി താമസിക്കുകയുള്ളൂ - അതായത്, ഒഴിവാക്കാനാകാത്ത അവസരങ്ങളിൽ മാത്രം! പക്ഷേ, പാരിയോളി ക്വാർട്ടേഴ്‌സുകളിൽ സ്വന്തം വീടുണ്ടെന്നുവന്നാൽ പോലും ജിപ്‌സികൾക്ക് കുടിലുകളത്രെ ഇഷ്‌ടം എന്നുള്ളതാണ് എന്റെ അഭിപ്രായം! കുടിലുകൾക്കകത്തു പ്രവേശിച്ചാൽ, ദരിദ്രരുടെ കുടിലാണെങ്കിൽ ആ വസ്‌തുത നമുക്കുടനെ മനസിലാകും; ജിപ്‌സികളുടെ കുടിലുകളിൽ ചെന്നാൽ അ...
ഓവർടേക്കിങ്ങ്
ഒരേ സമയത്ത് നിങ്ങൾക്ക് രണ്ട് അഭിനിവേശങ്ങളുണ്ടാവുകയെന്ന് അസാധ്യമത്രെ! ഒരു കാർ വാങ്ങാനുള്ള എന്റെ അഭിനിവേശം സാധ്യമായിത്തീർന്നപ്പോൾ, ആ നിമിഷം തൊട്ട്, അത് ഞാൻ വിവാഹനിശ്ചയം നടത്തണമെന്നാഗ്രഹിച്ച പെൺകുട്ടിയായ ഇന്നസ്സിനോടുള്ള വൈകാരികപാരവശ്യത്തിൽ നിന്നും എന്റെ ശ്രദ്ധയെ വ്യതിചലിപ്പിച്ചു. കാര്യങ്ങൾ, അപ്രകാരമിരിക്കെ എന്റെ വലിയ സുഹൃത്തായ ട്യൂലിയോവാകട്ടെ, എന്റെയും ഇന്നസ്സിന്റെയും ഇടയിൽ കടന്ന്, അവളെ എന്നിൽ നിന്നും അകറ്റുന്നതിന് ശ്രമിച്ചുകൊണ്ടേയിരുന്നു. സുഹൃത്തുക്കൾ - എപ്പോഴും ഈ സുഹൃത്തുക്കൾ കാരണമാണ് ...