കെ.എക്‌സ് ആല്‍ബര്‍ട്ട്
ഞാനൊരു സഞ്ചാരി
ഞാൻ ഇന്നലെ ബാംഗ്ലൂരിലെ ഒരു ജവുളിക്കടയിലായിരുന്നു. ഇപ്പോൾ തൃശൂരുളള ഒരു പച്ചക്കറിക്കടയിൽ. എന്റെ കൂടെ പല കൂട്ടുകാരുമുണ്ട്. എന്നെക്കാൾ വലിയവർ, ചെറിയവർ, വിലകൂടിയവർ, വിലകുറഞ്ഞവർ ഒക്കെ. ഇതിനകം ഞാൻ എവിടെയെല്ലാം സഞ്ചരിച്ചു എന്നോ..! വിമാനത്തിൽ, തീവണ്ടിയിൽ, കാറിൽ, സൈക്കിളിൽ, എന്തിന് കാളവണ്ടിയിൽപോലും ഞാൻ യാത്ര ചെയ്തിട്ടുണ്ട്. എന്റെ സങ്കടമെന്താണെന്നറിയാമോ? എന്നെ വാങ്ങുന്നവർ എന്നെ സ്‌നേഹിക്കുന്നില്ല. എന്നെ കൈമാറിക്കൊണ്ടേയിരിക്കുന്നു. ഞാൻ പലതിനും സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. സ്‌നേഹവും വഴക്കുമൊക്കെ ഞാൻ...