ആലങ്കോട് ലീലാകൃഷ്‌ണന്‍
പി.
പിന്നെയും ലോലാംബരച്ചാര്‍ത്തുകള്‍ വകഞ്ഞു നീ ദിങ്മുഖങ്ങളില്‍ പീലിപ്പൊന്മുടിയഴിക്കുമ്പോള്‍ വാക്കിനെ പൂവാക്കിയ പാതാളപ്പെരുമാളേ പൂക്കളമോണക്കാവ്യം, നീ തന്നെ മഹാബലി.
ഓണപ്പൂവ്
എത്ര സങ്കല്‍പസ്വപ്‌നാന്തരങ്ങളില്‍അത്തലില്ലാത്തപൂര്‍വ്വപുണ്യങ്ങളില്‍ഇത്രനാളും മറഞ്ഞിരുന്നുശുഭ്ര-ചിത്തശുദ്ധിയാമോണവസന്തമേപുഞ്ചിരിക്കുംനനുത്തൊരുതുമ്പയില്‍സാഞ്ചിതം നിന്‍ രാഗവിസ്താരങ്ങള്‍നിന്നെയൊന്നുതൊടുമ്പോളെന്‍ ദുഃഖങ്ങ-സ്തമിക്കുന്നു,കുട്ടിയാകുന്നു ഞാന്‍ Generated from archived content: poem12_sep5_13.html Author: alankodu_leelakrishnan
ഹിംസയും കണ്ണീരും
മനുഷ്യജീവിതത്തിൽ നിന്ന് ഹിംസ എങ്ങനെ ഒഴിവാക്കാമെന്നാണ് കലകൾ എന്നും ആലോചിച്ചത്. വില്ലിൽ അമ്പു തൊടുക്കുന്ന പോരാളിയെക്കാൾ വില്ലടിച്ചു പാടുന്ന കലാകാരനോടാണ് സംസ്‌കാരത്തിന് അടുപ്പം. നാട്ടിലെ വൃദ്ധനായ പാനയാശാൻ ‘ദാരികവധം’ പാട്ടിൽ ദുഷ്‌ടനായ ദാരികൻ സ്വന്തം ജീവനുവേണ്ടി കാളിയോടു യാചിക്കുന്ന ഭാഗം പാടുമ്പോൾ എപ്പോഴും കരയും. കരയുന്നതെന്തിനെന്ന് ഒരിക്കൽ ഞാൻ ചോദിച്ചു. എത്ര വലിയ ദുഷ്‌ടനായാലും കൊല്ലരുതേ, കൊല്ലരുതേ എന്നു പ്രാർത്ഥിക്കാനല്ലേ നമുക്കു പറ്റൂ എന്നായിരുന്നു ആശാൻ പറഞ്ഞത്. ...