അഖിൽ.കെ
നാമിടങ്ങൾ
ഇരുൾ കീറി പെയ്യുമീ രാമഴക്കിടയിൽനിൻ ഓർമ്മകൾ ഇടനെഞ്ചിൽ ഊർന്നുവീണു.കുളിർകാറ്റുപോലെ നിൻ ഗന്ധം എൻ മുറിക്കുള്ളിൽ വിരഹാദ്രം എന്നെ തഴുകിടുന്നു.വാനിലെ മായാമാരിവിൽ ചിതറിമായുംപോലെഹൃദയങ്ങൾ പിളർന്നുനാം വേർപ്പെട്ടനാൾ..രാഗം മറന്നൊരു പാട്ടിന് വരികളന്ന് ഭ്രാന്തന്റെസംഗീതമായ് പെയ്യ്‌തൊഴിഞ്ഞു...നിൻ നിശബ്ദതകളിൽ തീർത്ത മതിലുകൾക്കപ്പുറം നാമിടങ്ങൾ വീണ്ടും ശൂന്യമായ് സഖീ...നിൻ വഴി പാതയിൽ ഇനിയൊരു ജന്മംപിറവിയെടുക്കോളം എൻ നിഴൽപാടുകൾ വീഴാതിരിക്കെട്ടെ...കൊഴിയില്ല മനസിന്റെ ചില്ലകളിൽനിന്നും നമ്മൾ കിനാകണ്ട സ്...
നിഴൽപാടുകൾ
കിനാവുകൾ വീണുകിടന്നൊരീ ഞാവൽ മരച്ചുവട്ടിൽ
ഒന്നിച്ചിരുന്നു ചിരിച്ചില്ലയോ നാം...
ഒത്തുചേർന്നാടിയ പേരതൻ കൊമ്പുവെട്ടിമാറ്റി-
യന്നറിയാതെ തുളുമ്പിയ നീരൊതുക്കിപ്പിടിച്ചതും..
ഒരു പപ്‌സ് പങ്കിട്ട് ക്യാന്റീനിൽ
ഒരായിരം കഥകൾ പറഞ്ഞിരുന്നന്ന് വൈകി-
മറ്റാരും കാണാതെ മൈതാനവക്കിൽ,
ക്ലാസ്സുകളൊഴിവാക്കി വെയിൽ കാഞ്ഞിരുന്നതും
ഉച്ചനേരത്ത് നാം പങ്കിട്ട സൗഹൃദം, ഒരു ഓണമാസകുളിരിൽ ഇലയിട്ടുവിളമ്പി രുചിച്ചതു- മെല്ലാം ക്ഷണിക സ്വപ്നങ്ങളായിരിക്കാം...
ലാബിലെ യന്ത്രങ്ങളോടൊത്ത് കൂട്ട്കൂടി നടന്നതിനപ്പുറ...