അഖില ശിവ
തെല്ലൊന്നടങ്ങു കാറ്റേ
തെല്ലൊന്നടങ്ങു കാറ്റേ,
രാത്രിമഴയത്തീ
പാതയോരത്തു
മെല്ലെ കിളിർത്തൊരു
പുൽനാമ്പിനോടു
ഞാനൊന്ന് മിണ്ടിക്കോട്ടെ ..
തെല്ലൊന്നടങ്ങു നീ
കുസൃതിക്കാറ്റേ,
എന്റെയീറൻ മുടിച്ചുരുൾ
ആകെയുലച്ചെന്നെ
ചുറ്റിപ്പുണരാതെ
പിന്നെയും പിന്നെയും ..
തെല്ലൊന്നടങ്ങു പൊന്നേ ,
വേലിപ്പടർപ്പിൽ
കലമ്പിക്കുറുകുന്ന
വെള്ളരിപ്രാവിന്റെ
കിന്നാരമിത്തിരി
കേട്ടോട്ടെ ഞാൻ ..
പിന്നെ മഞ്ഞിച്ച
വെയിലിൽ
മുത്തിക്കളിക്കും
...
ചുണ്ടിലെ മന്ദാരങ്ങൾ
ഹൃത്തിലോ തറച്ചതു
എന്നിട്ടും നൊന്തില്ലെന്നോ
ഹൃദ്യമായ് ചിരിതൂവീ
ചുണ്ടിലെ മന്ദാരങ്ങൾ.
വാരിധിത്തിരകളെ
വാരിയൊതുക്കി കൊണ്ടേ
ഉൾക്കടൽ പ്രളയങ്ങൾ
ഉള്ളിലെ പകർപ്പുകൾ.
എങ്ങോട്ടും ഓടിപ്പോവാൻ
കഴിയാ വിധങ്ങളിൽ
പിണഞ്ഞു ചുറ്റിപ്പോയി
ചുണ്ടത്തെ ചെറുചിരി.
എങ്കിലും ആരും തന്നെ
കാണാതെ അടരുവാൻ
കണ്ണിനോയെത്ര പണ്ടേ
തഴക്കം വന്നതല്ലേ.
ഭദ്രമായി പൂട്ടിവെച്ച
വ്യർഥമാം ചിന്തകൾക്കു
മോക്ഷമായൽപ്പനേരം
അടർന്നൂ മിഴി രണ്ടും.
പിന്നെയും വിടരുന്നു
...
എന്റുള്ളിലൊരു ഞാനുണ്ടാർന്നേ
എന്റുള്ളിലൊരു ഞാനുണ്ടാർന്നേ
എന്റൂടെയെന്നും ചിരിപ്പതുണ്ടാർന്നേ
എന്നാകെയെന്നും അറിഞ്ഞതുമാർന്നേ
നാടാകെയെങ്ങും ചുറ്റിപ്പറന്നതുമാർന്നേ ..
അതിരുകളില്ലാതപ്പൂപ്പൻ താടിയ്ക്കു
ആകാശത്തോളം കഥയുമുണ്ടാർന്നേ
എന്റുള്ളിലൊരു ഞാനുണ്ടാർന്നേ,
ഇന്ന് കണാതെ പോയൊരു
കുഞ്ഞുഞാനുണ്ടാർന്നേ ..
മുത്താച്ചിത്താരാട്ടു താളം
വല്യ വായിട്ടലച്ചലമ്പു കാട്ടി
കുറുമ്പ് നോറ്റ് ശണ്ഠ കൂടി
തിണ്ണ കേറിയിറങ്ങി നടക്കും
കുഞ്ഞു വഴക്കാളിയൊന്നു
കോട്ടുവായിട്ടു കണ്ണും തിരുമ്മി
ചിന് ചിനെ ചിനച്ചിരിക്കുന്നേരം,
അക്കുസൃതിക്കുരുത്തക്കേടിൻ
കുഞ്ഞു നെറുകയിലൊന്നു മുത്തി
വലംകൈയാൽ ചേർത്തണച്ചു
ഇടങ്കാലിൽ താളമിട്ടു
കാവലായ് കൂടെ ചേർന്ന്
കെട്ടിപ്പിടിച്ചുമ്മവെച്ചുറക്കുന്നൊരു
മുത്താച്ചിത്താരാട്ടു താളം
ഓർമ്മയിലുണ്ടാക്കാലമിന്നും
ഉറക്കം പുല്കാതക്ഷികൾ തളരവേ
കേൾപ്പതുമുണ്ടാ താളമിന്നും
എങ്കിലും മോഹിച്ചു പോകുന്നെൻ മനം
ഓർമ്മയാകാതിര...