അഖില
വലംപിരിശംഖ്
വളരെ സാവധാനത്തിലാണ് നാരായണൻ നായർ കൽക്കെട്ടുകൾ കയറിയത്. എന്നിട്ടും നേർത്ത കിതപ്പ്. അറുപതുകൾ താണ്ടിയിട്ട് അഞ്ചുവർഷം കഴിഞ്ഞിരിക്കുന്നല്ലോ. ഞാൻ വൃദ്ധനായിക്കഴിഞ്ഞു. അത് ഇത്തരത്തിലൊക്കെ കാലം ഓർമ്മപ്പടുത്തുന്നുണ്ട്. ആ തോന്നൽ മനസിനെ കീഴ്പ്പെടുത്തിയത് കൊണ്ടാവാം വൈകിയ വേളയിൽ ഇവിടേക്കൊരു വരവ്. അതും ഓർക്കാപ്പുറത്ത്. ഒരടുത്തബന്ധുവിന് ശുചിന്ദ്രത്തെ ഹനുമാൻ സ്വാമിക്ക് വടമാല നേർച്ച. കൂട്ടുവരാൻ ക്ഷണിച്ചപ്പോൾ മടി പറഞ്ഞില്ല. മൂന്നു കടലുകളുടെ സംഗമം ഏറെയില്ലെന്നറിഞ്ഞപ്പോൾ കാണണമെന്നൊരാഗ്രഹം. ബന്...
വരം
മയങ്ങുന്ന കുഞ്ഞ്. മകന്റെ പിഞ്ചുമുഖത്തേയ്ക്കു നോക്കി സുമിത്ര അല്പനേരം സ്വയം മറന്നുനിന്നു. എന്റെ പൊന്നുമോൻ - എന്റെ - എന്റെ - അവൻ ഭൂമിയിലെ വെളിച്ചം കണ്ടിട്ട് ഇന്നേയ്ക്ക് ഇരുപത്തിയൊന്നു ദിവസം മാത്രം. കുഞ്ഞിന്റെ ചരടുകെട്ട് കെങ്കേമമായി കഴിയ്ക്കണമെന്നാണ് നന്ദേട്ടന്റെ വീട്ടുകാരുടെ നിർബന്ധം. മസ്ക്കറ്റിൽ നിന്നും മറ്റെന്നാളെത്തുന്ന നന്ദേട്ടന്, മകനെ കാണാൻ അദമ്യമായ ത്വരയാണെന്ന് ഫോണിലൂടെ വ്യക്തമായിട്ടുണ്ട്. വിവാഹം കഴിഞ്ഞ് എട്ടാം വർഷം മാത്രം പിതാവായതിന്റെ മനഃക്കുതിപ്പ്. ഈശ്വരാ- നെഞ്ചിലൊരു ...