Home Authors Posts by അക്‌ബര്‍

അക്‌ബര്‍

0 POSTS 0 COMMENTS
ആളതിൽ, നേര്യമംഗലം, പിന്‍ - 686 693.

രണ്ട് കവിതകള്‍

1-ബൊക്ക എവിടെയോ നിന്ന പൂവുകള്‍,ഇലകള്‍ എന്നോടൊപ്പം പോരുന്നു ഒരു കാട് കൂടെ വരുന്ന പോലെ. 2- ഉറക്കം ആദ്യമേ ഉമ്മയുറങ്ങുന്നുഞാനുറങ്ങാതെ ഉമ്മെയെയോര്‍ത്തുഉമ്മ സ്വപ്നത്തിലെന്നെയോര്‍ക്കുന്നു..ഞാന്‍ ഉറങ്ങുന്നു ഉറങ്ങുന്ന ഞങ്ങളെ ഓര്‍ത്ത്ആരെങ്കിലും ഉറങ്ങാതിരിക്കുമോ...? Generated from archived content: poem1_apr20_12.html Author: akbar

കൂവൽ

വഴികളിലൂടെ ഇരുച്ചുവരുന്നൂ, ഇരുട്ടിന്‌ മറകീറി കാതിലെത്തുന്നു. നിശബ്‌ദതയിലെ അറബനത്തലമോ, പാപ്പന്റെ വീക്കൻ ചെണ്ടയോ, കബറിന്‌ മോളിലൂടെ പറന്നുവരും ബാങ്കൊലിയോ, മൂന്നാം മെയിലിറക്കത്തിൽ, തെന്നി വീണ വണ്ടിയോ, വാറ്റ്‌ കുടിച്ചുറഞ്ഞുപോയ നിലവിളി തൊണ്ടയോ..... ചോദ്യങ്ങൾ പാലം കടന്ന്‌ പാഞ്ഞു. ഇരുളിന്‌ മറകീറി വരുന്നൂ മറ്റുള്ളവരിലേക്കും ഉറക്കത്തിൽ ഒന്നുമോർമ്മ വേണ്ടിനി! Generated from archived content: poem1_jan8_10.html Author: akbar

തീർച്ചയായും വായിക്കുക