ഇ.കെ.പുതുശ്ശേരി
മനുഷ്യപുത്രൻ
ഈശ്വരപുത്രൻ മനുഷ്യനായി മാനവരിടയിലിറങ്ങി അമ്മയിൽനിന്നു പിറന്നു ഉണ്ണി ചെമ്മേ കൊച്ചടിവച്ചു അമ്മേ കേട്ടുപഠിച്ചു ഉണ്ണി അമ്മേ കണ്ടു വളർന്നു പളളിക്കൂടം കണ്ടില്ലുണ്ണി പട്ടക്കാരെ നമ്പീല്ലുണ്ണി പൊളളക്കാര്യം ചൊല്ലീല്ലുണ്ണി പളളനിറയ്‌ക്കാൻ വെമ്പീലുണ്ണി ‘കെട്ട’തിനെതിരെ ശബ്‌ദിച്ചുണ്ണി കോട്ടകൾ ഞെട്ടിവിറച്ചു മിണ്ടാത്തോരും കാണാത്തോരും തെണ്ടികൾ വയ്യാത്തോരും ഓടിക്കൂടി ഉണ്ണിക്കുചുറ്റും തേടിസ്വർഗം ഭൂവിൽ. Generated from archived content: poem9_dec.html Author: ak_puthussery
ഇതിഹാസങ്ങൾ
ഋതുവായി ഭൂദേവി- യതുകണ്ടു കൊന്നപ്പൂ മൃദുവായി മഞ്ഞച്ച കണിമുത്തായി കഥ ചൊല്ലി കാലത്തിൻ മുതുമുത്തി ‘മുക്കോത്തി’ പുതുപിറവി കണിയെന്ന് ഇതിഹാസങ്ങൾ. *മുക്കോത്തി - സത്യവതി =വേദവ്യാസന്റെ അമ്മ. ഇതിഹാസങ്ങളിലെ കൊന്നപ്പൂ പരാമർശം. Generated from archived content: poem5_apr.html Author: ak_puthussery
പുണ്യപീഡനം
അഞ്ചൊന്നും ആറ് മഹാദിവ്യ പുംഗവർ അഞ്ചാതെ കുന്തിയെ പീഡിപ്പിച്ചു. അഞ്ചുപുരുഷന്മാർ തക്കിടിമുണ്ടന്മാർ പാഞ്ചാലി പെണ്ണിനെ ‘യൂസ്’ ചെയ്തു. ഇത്തരം പുണ്യ ഇതിഹാസം നമ്മളെ മുക്തിമാർഗ്ഗത്തിൽ നയിച്ചിടുന്നു. ആഹാ, മഹാദിവ്യൻ വേദവ്യാസൻ തന്റെ മായാവിലാസങ്ങളെത്രകേമം Generated from archived content: poem4_jun28_07.html Author: ak_puthussery
പൊളള
അടുത്തടുത്തു വസിച്ചാലും അറിയുന്നില്ല പരസ്‌പരം മനുഷ്യജീവിതമയ്യയ്യാ മഹോന്നതം മഹാമഹം Generated from archived content: poem15_mar9.html Author: ak_puthussery
പ്രണയവിചാരം
പ്രണയം മധുരം മോഹനമവികലം പ്രബുദ്ധത മനസ്സിൽ നിറയേണം പ്രതിപക്ഷത്തിൻ ഹൃദയം കണ്ടി- ട്ടുദയം കൊളളണമുൾപ്രേമം. Generated from archived content: poem15_june.html Author: ak_puthussery
ശ്രദ്ധ
ജീവിതത്തിൽ തങ്ങി നിൽക്കും സത്യമൊന്നുണ്ടറിയുക അടുക്കുവാനും അകന്നിടാനും നിമിഷമൊന്നേ വേണ്ടൂ........ Generated from archived content: poem10_nov23_06.html Author: ak_puthussery