Home Authors Posts by AVS

AVS

6 POSTS 0 COMMENTS

പ്രണയസ്മരണ

          ഒരു വിളിപ്പാടകലെ നീ നിന്നുവെങ്കിലും , ഒരു വാക്ക് , നിന്നോടു ചൊല്ലിയില്ല. മിഴികളില്‍ ഞാൻ കണ്ട ,കവിത തന്‍  മലരുകള്‍ പേനത്തലപ്പാ,ലടർത്തിയില്ല. വെയിൽ ചാഞ്ഞുറങ്ങുന്നൊരിടനാഴി തന്നിലായ്, നിന്നെയും കാത്തു ഞാന്‍ നിന്നതില്ല. ഒരു മഴക്കാലത്തും ,നിന്‍ കുടക്കീഴെ ഞാന്‍ ഒരു നാളു,മഭയം തിരഞ്ഞതില്ല. നീ തന്ന പുസ്തക,ത്താളിലായ് ഞാനെന്‍റെ പ്രണയം നിനക്കായ് കുറിച്ചതില്ല. യാത്ര പറയേണ്ടുന്ന നിമിഷത്തില്‍, വ്യർത്ഥമായ് "പിരിയില്ല നമ്മള്‍ " എന്നോതിയില്...

സമരമരച്ചോട്ടിൽ

സമരപുഷ്പങ്ങൾ പൂത്തു നില്‍ക്കുന്ന നിൻ തണലിലിത്തിരി തണുവേറ്റിരിക്കവെ, കനലു പോലെ,യെരിഞ്ഞൊരാ നാളുകള്‍ നിനവിലോടിയെത്തുന്നു പിന്നെയും. പകുതി പ്രഞ്ജയിൽ വിപ്ലവാവേശങ്ങൾ, പകുതി പ്രഞ്ജയിൽ പ്രണയാഭിലാഷങ്ങൾ, ചുണ്ടില്‍,  എരിയുന്ന ലഹരി തൻ കുറ്റികള്‍, നെഞ്ചില്‍ നല്ലൊരാ നാളെ തൻ സ്വപ്‌നങ്ങള്‍. നോക്കിലഗ്നി നിറച്ചു വെളിപാടുമായ് പാതയോരങ്ങൾ പിന്നിട്ട പകലുകൾ, ചിന്ത രാകി മിനുക്കുവാൻ വാക്കിന്‍റെ പന്തമേന്തി നടന്നൊരാ രാത്രികള്‍. അക്ഷരം കെണ്ടൊരഗ്നിയായ്, വാഴ്വിന്‍റെ ലക്ഷ്യമേറെ തിരഞ്ഞോരു നാളുകള്‍ , വ്യഥ മറക്കു...

പ്രത്യാശ

          ഈ കാലമെല്ലാം കടന്നു പോകും, ഇരുൾ മാറി, വെയില്‍ വന്നു പുഞ്ചിരിക്കും. ഈ വഴിയില്‍ നാം വീണ്ടു,മൊത്തു കൂടും, തോളോടു തോൾ ചേർന്നു നാം നടക്കും. അവിടുണ്ട,വരങ്ങു പോർക്കളത്തിൽ, അടരാടുവാനായ് നമുക്ക് മുന്നില്‍ . അണയാതിരിക്കുവാൻ ജീവിതങ്ങൾ, അവരുടെ വാക്ക് കാതോർത്തിരിക്കാം. ഒരു ചെറുപുഞ്ചിരിത്തോണി തന്നിൽ, കണ്ണീർക്കടൽ താണ്ടി വന്നവര്‍ നാം. ഒരു നല്ല നാളെ തൻ തൂവലാലെ, ചിറകിലാകാശം ഒതുക്കിയോർ നാം. തളരില്ല,തകരില്ല കൈവിടില്ല, കരുണതൻ കാവൽദീപങ്ങൾ നമ്മള്...

ഈയാംപാറ്റയുടെ പാട്ട്…

വെളിച്ചം ഒരഗ്നി, ചിതതീർക്കും അഗ്നി.. വിളിച്ചാൽ പറന്നെനി- ക്കണയാതെ വയ്യ! ഒരു ദീപനാളം, ഒരു നിയോൺദീപം, ഇരുളിലകമെരിയു- മൊരു തീക്കനൽപന്തം... വിളിക്കും, വിളിച്ചാൽ ചിറകുകള്‍ പിടയ്ക്കും. പിടയ്ക്കുന്ന ചിറകാൽ പറന്നരികെയെത്തും. തൊട്ടും തൊടാതെയും ചുറ്റിക്കറങ്ങും. വെളിച്ചമാവോളമതു, മോന്തിക്കുടിക്കും. ഇടയില്‍ ഞാൻ വീഴാം.. ചിറകറ്റു കേഴാം.. ഒരുവേള നിനയാതെ മരണത്തിലാഴാം... എങ്കിലും വയ്യ, പറക്കാതെ വയ്യ. പറന്നീ വെളിച്ചം കുടിക്കാതെ വയ്യ. അതിന്നായ് മാത്രം പിറന്നവ,നീ ഞാന്‍, ആത്മാവ...

പാപിനി

ഒന്ന് ഇവിടെയീ പുരുഷാരനടുവിലും ഏകയായ് അവിടുത്തെ നോക്കി ഞാന്‍ നിന്നു. അരിയൊരീ കുന്നിന്‍റെ ചരിവിലൊരു പാറമേല്‍ അവിടുന്നു തെല്ലകലെ നിൽപ്പു. കരുണയാൽ ചുറ്റിലും നോക്കുന്നു തിരുമിഴികൾ, മധുരം പൊഴിക്കുന്നു മൊഴികൾ. ഉപമകള്‍ കഥകള്‍ തിരുവചനമതു കേൾക്കവെ, മൗനത്തിനാഴമറിയുന്നു. മെല്ലെ,യശാന്തി തൻ മഞ്ഞുരുകീടുന്നു, ഹൃദയത്തിൻ പൂക്കള്‍ വിരിയുന്നു. ഒടുവില്‍ നീ യാത്രയാകുന്നു, നിനക്കായ് നിൻ വഴിയൊരുക്കീടുന്നു ശിഷ്യർ! പലദിശകൾ തന്നിലൂടൊഴുകുന്നു പിരിയുന്നു ജന,മവരിൽ ഒരുവളായ് ഞാനും. മറുനാൾ നീ പോയിടും, മറ്റൊരാ ദ...

ഒരു സായന്തനത്തിന്‍റെ ഓർമ്മ

സായന്തനക്കാറ്റ് വീശിത്തണുക്കയായ് സന്ധ്യയോ പകലിനെ അനുയാത്ര ചെയ്കയായ് പഴയൊരാ കടവിന്‍റെ, പടവിലിരുന്നു നാം പൊയ്പോയ കാലത്തി,നോർമ്മകൾ തിരയവെ, കാലുകള്‍ ചുംബിച്ചു നീങ്ങുന്നൊരലകൾ പോൽ കാലപ്രവാഹിനി തഴുകി നീങ്ങീടവെ, മുഗ്ദ്ധമാം മന്ദഹാസത്തോടെ മിഴിയിലെ കൗതുകത്തിരികളിൽ എണ്ണയിറ്റിച്ചു നീ, ഭദ്രേ...മധുരമായ് എന്നോടു  ചോദിപ്പു: "ഇനിയൊരു ജന്മമുണ്ടെങ്കിൽ ആരാകുവാൻ മോഹമെന്നോതുമോ, വെറുതെയൊന്നറിയുവാൻ?" ജീവിതസായന്തനത്തിലും കുസൃതി തൻ തളിരിലകൾ നിന്നിൽ തളിർക്കുന്നതറിയവെ ഒരു ചിരി വീണ്ടുമെന്‍ ചുണ്ടില്‍ പട...

തീർച്ചയായും വായിക്കുക