അജിത്‌കുമാര്‍ ഗോതുരുത്ത്
പുത്തൻവേലിക്കരയുടെ കാവ്യലോകം
‘മൃത്യുവിൽ ജീവിതമൊടുങ്ങുന്നു നിദ്രയോടെ ദിനം മരിക്കുന്നു’ ജെറാൾഡ് മാൻലിഹോപ്‌കിൻസ് തന്റെ ഒരു കവിത അവസാനിപ്പിക്കുന്നതിങ്ങനെയാണ്. കാലത്തിന്റെ മാറാലയിൽ മറവിയുടെ പർവതങ്ങളെ തകർത്ത് മുന്നേറാനുളള കരുത്ത് എന്നും കവിതയ്‌ക്കുണ്ട്. കവിയുടെ കാലം നമ്മെ വ്യാകുലപ്പെടുത്തുന്നില്ലെങ്കിലും കാലമെത്ര കഴിഞ്ഞാലും അയാളുടെ കവിത നമ്മെ വ്യാകുലപ്പെടുത്തിക്കൊണ്ടിരിക്കും. അര നൂറ്റാണ്ടിന്റെ കാവ്യപുഷ്‌പം കൈരളിക്ക് സമർപ്പിച്ച് ഇന്നും കാവ്യലോകത്ത് നീന്തിനടക്കുകയാണ് പുത്തൻവേലിക്കര സുകുമാരൻ എന്ന കവി. ഹൈസ്‌കൂൾ വിദ്യാഭ്...
വൈക്കം വിട വാങ്ങുമ്പോൾ
‘വൈക്കം’ എന്ന് പറഞ്ഞാൽ മലയാളിയുടെ മനസ്സിൽ ഓടിയെത്തുക വൈക്കം ചന്ദ്രശേഖരൻനായർ എന്ന പേര് ആയിരിക്കും. ജീവിതത്തിൽ ഒട്ടേറെ യാതനകളും വേദനകളും അനുഭവിച്ച് ആർദ്രവും വികാരഭരിതവുമായ ഒരു സർഗ്ഗാത്മക മനസ്സിന്റെ ഉടമയായി തീർന്നയാളാണ് വൈക്കം. വിദ്യാഭ്യാസകാലത്തിനുശേഷം പത്രപ്രവർത്തനത്തിലേക്കും രാഷ്‌ട്രീയ രംഗത്തേക്കും വന്ന വൈക്കം അര നൂറ്റാണ്ടുകാലം ശാസ്‌ത്രം, ചരിത്രം, രാഷ്‌ട്രീയം, കഥ, നോവൽ, വിമർശനം, നാടകം തുടങ്ങിയ മേഖലകളിൽ തൊട്ടതെല്ലാം പൊന്നാക്കി. കുട്ടിക്കാലം മുതൽ പുസ്‌തകങ്ങളുടെ കൂട്ടുകാരനായ അദ്ദേഹം മഹാഭാ...
ഉടുക്കുണരുമ്പോൾ
കേരളത്തിന്റെ സവിശേഷമായ ഭക്തിരൂപമാണ് അയ്യപ്പദർശനവും വിശേഷചടങ്ങുകളും. അയ്യപ്പഭക്തിയുടെ ബാഹ്യരൂപമാണ് അയ്യപ്പൻപ്പാട്ട്. നമ്മുടെ നാടൻപാട്ടുസാഹിത്യത്തിലെ അവഗണിക്കാനാവാത്ത ഭാഗമാണ് അയ്യപ്പൻപാട്ടുചരിതം. ശബരിമല തീർത്ഥാടനവേളയിൽ അയ്യപ്പൻമാർ കറുപ്പുകച്ചയുടുത്തു ഉടുക്കുകൊട്ടിപ്പാടി ചുരികയിളക്കി നൃത്തംവച്ച് ചെയ്യുന്ന ആഴിപ്രദക്ഷിണവും കാവുപൂജയും എരുമേലിയിലെ പേട്ടതുളളലും മനുഷ്യന്റെ നായാട്ടുകാല ജീവിതത്തിന്റെ ഭാഗമായി രൂപപ്പെട്ട കലാരൂപങ്ങളുടെ സത്ത ഉൾക്കൊളളുന്നവയാണ്. കൊട്ടും പാട്ടും ആട്ടവും കൂടാതെ നമുക്കൊ...
പേരിലെന്തിരിക്കുന്നു?
പേരിൽ എന്തിരിക്കുന്നു എന്ന് ചോദിച്ചത് ഷേക്സ്‌പിയറാണ്. ആ ചോദ്യത്തിന്റെ അർത്ഥവ്യാപ്തി എന്തായാലും പേരിൽ എല്ലാം ഇരിക്കുന്നു. ഒരാളുടെ വ്യക്തിത്വം കുടികൊള്ളുന്നു പേരിൽ. ആകാശവും ഭൂമിയും സൃഷ്ടിച്ച തമ്പുരാൻ ആദ്യം സൃഷ്ടിച്ച മനുഷ്യന് ആദം എന്നാണ് പേരിട്ടത്. ആദം മുതൽ അന്തപ്പൻ വരെയുള്ളവരുടെ ‘ആ’യിൽ തുടങ്ങുന്ന പേരുകാരുടെ നീണ്ട നിര. ഉപനിഷത്ത് കഥകളിലും പേരുകളിലാണ് ഓരോ മുനിയും കഥകൾ മെനഞ്ഞിരിക്കുന്നത്. ഭാരത ഇതിഹാസം മഹാഭാരതത്തിൽ പേരുകളുടെ പെരുമഴ തന്നെയാണ് വ്യാസൻ സൃഷ്ടിച്ചിരിക്കുന്നത്. ഓരോ പേരിനും എത്രയോ...