അജിതന്‍ മേനോത്ത്
നായ്‌ക്കുട്ടിക്കു സുഖമാണോ?
ഈ സ്വർഗം വിട്ട് എവിടേക്കെങ്കിലും ഓടിപ്പോകണമെന്ന് ചിലപ്പോഴെങ്കിലും അയാൾ ആഗ്രഹിച്ചു. പുറത്ത് വെയിലുണ്ട്, നിലാവുണ്ട്. ഹരിത പ്രപഞ്ചത്തിന്റെ സ്വാസ്‌ഥ്യമുണ്ട്. സ്വരസമുദ്രത്തിന്റെ നിലയ്‌ക്കാത്ത തിരകളുണ്ട്. വാതിൽ തുറന്ന് അദൃശ്യമായ തിരമാലയിലൂടെ ഒഴുകി പോകണമെന്നുണ്ട്. പക്ഷേ ഒന്നിനും വയ്യ. കിടക്കയിൽ ശരീരം തുന്നിച്ചേർത്തിരിക്കുന്നു. ലോഷനും മരുന്നുകളുടെ സാന്നിദ്ധ്യവും എ.സി.യുടെ തണുപ്പും ചേർന്ന് ചലനത്തെയും കാലത്തെയും ഒരേ ഗന്ധത്തിൽ തളച്ചിട്ടിരിക്കുന്നു. എങ്കിലും ശരീരത്തെ കൊത്തിയെടുത്ത് പറക്കാൻ...
സുഖജീവിതം
‘ഓമന വന്നോ? വൃദ്ധൻ വീണ്ടും വിളിച്ചുചോദിച്ചു. ജാലകം തുറന്നു ഉച്ചവെയിലിലേക്ക് കൺനട്ടുകൊണ്ട് സാവകാശം അയാൾ കട്ടിലിൽ നിന്നെഴുന്നേറ്റു. ആയാസപ്പെട്ട് മെല്ലിച്ച ശരീരത്തെ ഡ്രോയിംഗ് റൂമിലേക്ക് കൊണ്ടുവന്ന് ചുറ്റുപാടും കണ്ണോടിച്ചു. വയറ്റിനുള്ളിലെ ഉരുണ്ടുകയറ്റം ശരീരത്തെ വീണ്ടും തളർത്തി. കഞ്ഞികുടിക്കണമെന്ന മോഹം കലശലായപ്പോൾ ആരോടെന്നില്ലാതെ വീണ്ടും ഒച്ചവെച്ചു. “ഓമനവന്നോ?” ചിലമ്പിച്ച ആ ശബ്‌ദത്തോട് പ്രതികരിക്കാൻ അയാൾ പണികഴിപ്പിച്ചു മനോഹരമായ ആ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഇന്ന് ഞായറാഴ്‌ചയാണല്ലോ; മരു...