അജിതന്‍ ചിറ്റാട്ടുകര
നാലു കവിതകള്‍
1.മഴമേഘം
......................
ചേറു പുരണ്ട
ചെറുമിയുടെ
നിറഗർഭം പേറുന്ന
അടിവയറ്.
2. കണ്ണട
..................
കാഴ്ചയ്ക്കു പറക്കാനായി
കണ്ണുകൾ മുളപ്പിച്ച
തുമ്പിച്ചിറകുകൾ.
3. പറവകൾ
.......................
വെളുത്ത കടലാസിൽ
ആരോ
കുടഞ്ഞെറിഞ്ഞ
കറുത്ത മഷിത്തുള്ളികൾ .
4 അസ്തമയം
..........................
സന്ധ്യയ്ക്ക്
മുങ്ങിക്കുളിക്കാനിറങ്ങിയ
സുന്ദരിയുടെ നെറ്റിയിലെ
സിന്ധൂരപ്പൊട്ട്.
പുലിവാൽ
പുലിയുടെ വാലിൽ പിടിച്ച് അയാൾ മരത്തിനുചുറ്റും ഓടുകയാണ്. വാലിലെ പിടുത്തം വിട്ടാൽ പുലി അയാളെ കൊന്നുതിന്നും. ഇതിനിടെ അയാൾക്ക് മറയായി നിന്ന് അയാളെ രക്ഷിച്ചത് മരമായിരുന്നു. ഇതായിരുന്നു ഇന്ത്യയിലെ പ്രശസ്‌തനായ ഒരു ചിത്രകാരന്റെ ഭാവനയിൽ രൂപമെടുത്ത ചിത്രം. നിരവധിയാളുകൾ ആ ചിത്രപ്രദർശനം കണ്ടു. സ്വദേശികളും വിദേശികളുമൊക്കെ ചിത്രപ്രദർശനം കണ്ടു മടങ്ങവേ പ്രവേശനകവാടത്തിൽ വച്ച് ഒരു പത്രലേഖകൻ വിദേശിയെ തടഞ്ഞുനിർത്തി ചോദിച്ചുഃ പുലിയും മനുഷ്യനും എന്ന ചിത്രത്തെക്കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം? അത് ഇന്...
പൂരക്കാഴ്‌ച
ഒരു പൂരപ്പകൽ. ഇനിയെല്ലാം ഒ.പി. ആറിന്റെ കുപ്പിയിൽ നിന്നാകട്ടെ ഒന്നാം പെഗ്ഗിൽ കണ്ടു നെറ്റിപ്പട്ടം കെട്ടിയ ആനകൾ... രണ്ടാം പെഗ്ഗിൽ തെളിഞ്ഞത് പഞ്ചവാദ്യവും പാണ്ടിമേളവും... മൂന്നാം പെഗ്ഗിൽ കരിമരുന്ന് പൊട്ടിവിടരുന്നു നാലാം പെഗ്ഗിൽ നാടകം കണ്ടു അഞ്ചാം പെഗ്ഗ് കഴിക്കാനൊത്തില്ല നാടകം തീർന്നപ്പോഴേ ഉറങ്ങിപ്പോയിരുന്നു. Generated from archived content: poem12_oct1_05.html Author: ajithan-chittattukara
ചുണ്ടുകൾ
മുൻപ് ഇതുപോലെ ഒരു നനഞ്ഞ മിഥുനത്തിലാണ് എന്റെ ചുണ്ടുകൾ അവൾക്ക് നൽകിയത് പകരം അവളുടെ ചുണ്ടുകൾ ഞാൻ മോഷ്ടിച്ചെടുത്തു ആണ്ടെത്തവെ ഈച്ചയാർക്കുന്ന അവളുടെ ചുണ്ടുകളിൽ ശാപശിലയായി ഞാൻ നിവർന്നു കിടന്നു. Generated from archived content: poem11_jun28_07.html Author: ajithan-chittattukara
പരൽമീനുകൾ
ശേഖരേട്ടൻ പരൽമീനുകൾ നിറഞ്ഞ ജലാശയത്തിലേക്ക് ഏറെ നേരമായി നോക്കിയിരിക്കുമ്പോഴാണ് ആ കാഴ്‌ച കണ്ടത്. ആസ്‌മ രോഗികളെപ്പോലെ, ജലോപരിതലത്തിൽ മുഖമുയർത്തി തിളച്ചുമറിയുന്ന പരൽമീനുകൾ പരസ്‌പരം വെട്ടിപ്പിടിക്കുന്നു! ഒറ്റപ്പെട്ടതെങ്കിലും ഞെട്ടലുളവാക്കുന്ന കാഴ്‌ച! വേദനിപ്പിക്കുന്ന തിരിച്ചറിവും ക്രമേണ വലുത് ചെറുതിനെ വായിലാക്കി വിശപ്പടക്കുന്നത് പരൽമീനുകളുടെ ലോകത്ത് മാത്രമല്ല നടക്കുന്നതെന്ന് ശേഖരേട്ടനു തോന്നി. അമേരിക്ക ഇറാക്കിനെ വിഴുങ്ങുന്നു. ഇറാക്ക് അമേദ്യമായി മാറിക്കഴിഞ്ഞാൽ മറ്റൊരു ചെറുതിനുവേണ്ടി വായ് തുറക...