അജിത്.യെ.വി
ഇന്നലെകൾ
ഓരോ ഇലയും കൊഴിഞ്ഞുവീഴുന്നത് വിസ്മൃതിയുടെ മണ്ണടരുകളിലേയ്ക്ക്...! ഓരോ ദിനവും ഒഴിഞ്ഞു പോകുന്നത് ഏകാന്തതയുടെ മേച്ചിൽപ്പുറങ്ങളിലേയ്ക്ക്...! ഓരോ നിമിഷവും ബാക്കിയാകുന്നത് സ്വപ്നങ്ങളുടെ സപ്തവർണ്ണരാജികൾ...! ഓരോ വർഷവും കിതച്ചൊടുങ്ങുന്നത് ദുഃസ്വപ്നങ്ങളുടെ നരച്ച ഫ്രെയിമിൽ...! ഓരോ മനുഷ്യനും ഓടിയെത്തുന്നത് പ്രതീക്ഷകളുടെ ഇരുണ്ട ഇടനാഴികളിൽ... നാളെകൾ ഇന്നലെകളുടെ തുരുത്തുകളാകുന്നതും ഇന്നലെകൾ ഇന്നിന്റെ ഓർമ്മയാകുന്നതും നിനക്കും എനിക്കും മാത്രമറിയുന്ന നമ്മിൽ നിന്ന്!!! ...