അജിത് പി കീഴാറ്റിങ്ങല്‍
ഓട്ടോഗ്രാഫ്
പഴയൊരാട്ടോഗ്രാഫിന്‍ താളുകള്‍ മറിച്ചപ്പോള്‍ ഓര്‍മ്മകള്‍ കാലചക്രം തിരിച്ചീടുന്നു. ചിതലുകള്‍ തിന്നൊരാ പേപ്പറിന്‍ താളുകള്‍ൾ... ആരാലും മായ്ക്കാത്ത ഓര്‍മ്മതന്‍ തുണ്ടുകള്‍.. കളിക്കൂട്ടുകാരിയായവള്‍ വന്നപ്പോള്‍ എന്‍ മനം ഒരു പേമാരി പോല്‍ പെയ്തൊഴിഞ്ഞങ്ങുപോയ് .. കൈയ്യിലൊരു പൂവുമായ് പൂമ്പാറ്റകള്‍ക്കൊപ്പം ഓടിനടന്നൊരു കുട്ടിക്കാലത്ത് നിന്‍ മുടിയിഴകളില്‍ സൂര്യകിരണങ്ങള്‍ മായികമായൊരു വര്‍ണ്ണ പ്രഭയായ് പുലരികള്‍ പ്രണയമായ് രാത്രികള്‍ കാവലായ് നിലാവത്തു സഖീ നിന്‍ കുപ്പിവളതന്‍ കിലുക്കം... വഴിയരികില്‍ നിന്നെയും കാത്...