Home Authors Posts by അജിത്‌ കോട്ടമുറി

അജിത്‌ കോട്ടമുറി

0 POSTS 0 COMMENTS

വിസ്‌മയസത്യങ്ങൾ

മർത്യനെച്ചുഴുന്നതെല്ലാം വിചിത്രമാം വിസ്‌മയ സത്യങ്ങളല്ലേ വാക്കുകൾ കൊണ്ടൊരു സാഗരം തീർക്കിലും എന്തോ പറയുവാൻ നാം മറക്കും നയനപഥങ്ങളിൽ മിഴിയലയുമ്പോഴും എന്തോ നാം കാണാതിരിക്കും ജനസഞ്ചയത്തിൽ സദാ ലയിക്കുമ്പോഴും ഒരുവേള നാം തനിച്ചാവും പകരുന്ന സ്‌നേഹത്തിൻ കണികയൊരല്പമായ്‌- എവിടെയോ നാമൊളിപ്പിയ്‌​‍്‌ക്കും ആയിരം ശരികളിലൊരു തെറ്റുതിരയുവാൻ മനസുകൾക്കുത്സാകമേറും അതിഗഹനവൃത്തിയിൽ വ്യാപരിക്കുമ്പോഴും മനമെവിടെയോ യാത്രയ്‌ക്കൊരുങ്ങും അനർഗ്ഗളമാമർത്ഥ സംപുഷ്‌ടമൊഴികളിൽ ഒരു പിഴവാക്കു നാം പറയും സ്വപ്‌നസാക്ഷാത്‌കാര വേളകൾ; തൽക്ഷ...

നഷ്‌ടപ്പെടുന്നത്‌

നഷ്‌ടം കുറിയ്‌ക്കുന്ന പട്ടിക നീളുന്നു- വീണ്ടുമനന്തമായ്‌ത്തന്നെ നഷ്‌ടപ്പെടുന്നുണ്ട്‌ മർത്യമനസ്സിന്റെ സ്‌നേഹാർദ്ര ഭാവതലങ്ങളൊക്കെ മലയാളനാടിനു നഷ്‌ടപ്പെടുന്നുണ്ട്‌ മലയാളഭാഷയെത്തന്നെ ബാല്യകുതൂഹലം നഷ്‌ടപ്പെടുന്നൊരാ- ബാല്യമനസ്സുകളേറെയുണ്ട്‌ സ്‌നേഹനീരൊഴുകുന്നതില്ലാ മനസ്സുകൾ ഊഷരഭൂമികളായി ‘മാംസനിബദ്ധമല്ലാത്തരാഗം’ പഴയ- പ്രണയകാവ്യങ്ങളിൽ മാത്രമായി ഒരു ദുഃഖസത്യമറിയുക; നമ്മളെ- നഷ്‌ടമായ്‌ത്തീർന്നു; നമുക്കുതന്നെ. Generated from archived content: poem2_mar20.html Author: ajith_...

തീർച്ചയായും വായിക്കുക