അജിത് കെ.സി.
കാട്ടുനീതി
വേട്ട നടത്തി കാട്ടുമൃഗങ്ങളുടെ മാംസം ചുട്ടുതിന്ന് അവയുടെ തോലുണക്കിയുടുത്ത് കാട്ടിൽ കഴിഞ്ഞു കാട്ടാളൻ. വേദമുരച്ച് കാട്ടുമരങ്ങളുടെ കായ പറിച്ചുതിന്ന് അവയുടെ തോലിളക്കിയെടുത്ത് കാട്ടിൽ കഴിഞ്ഞു മാമുനി. കാടിന്റെ നിരന്തരം മാറുന്ന ആവാസവ്യവസ്ഥയിൽ ചിതൽപ്പുറ്റു വളർന്നു ശാപക്കെടുതികളിൽ കാട്ടുതീയ്യ് പടർന്നു... മരത്തോലെറിഞ്ഞ് മാമുനി ചുടലത്തീതിന്നു മരച്ചോട്ടിലിരുന്ന് മലവേടൻ മഹാകാവ്യമെഴുതി!! Generated from archived content: poem6_nov.html Author: ajith_kc
കിണർ
ദാഹമാറ്റുന്ന സൂര്യവട്ടം രാവിലെത്തുന്ന ചന്ദ്രവട്ടം കറുത്തും നരച്ചുമാകാശവട്ടം കുഞ്ഞോളമാകുമെൻ കൂത്താടിവട്ടം Generated from archived content: poem6_aug.html Author: ajith_kc
തിരിച്ചറിവ്
പുഴയിൽ അവളെക്കണ്ടു അവൾ അയാളെയും പ്രണയത്തിന്റെ പുഴ, അവർ ഇരു കരകളിലായിരുന്നു! Generated from archived content: poem17_apr23.html Author: ajith_kc
പുതുമൊഴി
പുറത്തു വിടർന്നത് പൂമുഖത്തു വയ്‌ക്കുക അകത്തു പുകഞ്ഞത് അടുക്കളയിലാഴ്‌ത്തുക. Generated from archived content: poem14_mar9.html Author: ajith_kc
തലമുറഭേദം
അതൊരു ഗ്ലോബായിരുന്നു മകൻ പന്തുകണക്കെ തട്ടിയകറ്റിയത്. Generated from archived content: poem3_june.html Author: ajith_kc
വാക്കിന്റെ വരരുചി (കവി എ.അയ്യപ്പന്)
പൂവുകൾക്കിടയിൽനിന്നും മുളളുകൾ അടർത്തി അവൻ പുഞ്ചിരിച്ചപ്പോൾ തെറിച്ച തെറ്റാടികൊണ്ട് നക്ഷത്രമാലാഖ അവനെ കടാക്ഷിച്ചു. മലമുകളിലേക്ക് കല്ലുരുട്ടിയെത്തിയപ്പോൾ പുലിപ്പാൽ കറന്ന ദിവ്യൻ പേരുകൊടുത്തു അകക്കെട്ടിലമ്മ ത്രിശൂല ദംഷ്‌ട്രയാൽ നാവിൽ നിറച്ചു ദുരിതചഷകം ജ്വരമാർന്ന കനവിന് സഹജബോധം പുസ്‌തകം ചിതൽതിന്നാൽ മണ്ണിന്റെ ഗന്ധം! തിരിഞ്ഞുനോക്കരുത് തണൽമരച്ചായ്‌വിൽ മാംസമൊഴിഞ്ഞപ്പോൾ നക്ഷത്രത്തെ അവൻ ശാസിച്ചു നാവിൻചുരിക വരമൊഴിയായി പന്തിരുകുലങ്ങളിൽ സ്‌തന്യം നുണയാതെ കനലുകൾ വെന്തു കരുണയല്ല കാമം വായകീറിയവൻ വാക്കുകൊടുത...
കാഴ്‌ചഭേദം
പുഴ കാട്ടിയത് സ്വന്തം മുഖം കണ്ടുമടങ്ങിയത് ഞാനെന്റെ മുഖം. Generated from archived content: aug_poem9.html Author: ajith_kc