അജിത്ത് കുമാര്‍. എസ്.വി
ജന്മശിഷ്‌ടം
തെക്കിനിക്കോലോത്തെ ഉമ്മറപ്പടിയിലെ തൂണിനരികിൽ ക്ലാവുപുരണ്ടരോട്ടുകിണ്ടി ചാണകം നാറുന്ന, ചിതലുകളോടുന്ന തറയിലിരിക്കുമവനോരു നിർഭാഗ്യവാൻ....! ആതിഥ്യമരുളിയോൻ, തീർത്ഥംതളിച്ചോൻ യാഗശാലകളിൽ മേൽശാന്തിയയായോൻ മോറിവെയ്‌ക്കാനാരുമില്ലാതെ ക്ലാവുപുരണ്ട് ഭ്രഷ്‌ടനാക്കപ്പെട്ടോ,നിവനൊരു പടുജന്മം! വിപ്രതിപത്തിയേറും മോറുകൾ ചാമ്പലും മണലുമൊത്തുള്ള കൂട്ടുകൾ അവനിൽ നിറച്ചു നിണമൊഴുകും വടുക്കളും എന്നും വിങ്ങലൊഴിയാത്ത വിരൂപതയും! പൂർവികശാപമോ മുജ്ജന്മപാപമോ മുൻപേപറന്നവർ മറന്നിട്ടുപോയതോ അപരാധമെന്തേ ചെയ്‌തന്നറിയില്ലിന്ന്, നാശമ്പ...