Home Authors Posts by അജില്‍ എം.എസ്‌.

അജില്‍ എം.എസ്‌.

0 POSTS 0 COMMENTS

ഓർമ്മയിൽ ഒരു അവധിക്കാലം

പ്രിയമുളള ഓരോ ഓർമ്മകൾക്കിടയിലും ഏതോ ഒരു അവധിക്കാലം ഉണർത്തുന്ന നരച്ചുപോകാത്ത ചിത്രങ്ങളുണ്ട്‌. വേനലവധിക്കാലം നമുക്ക്‌ എന്തൊക്കെയായിരുന്നു. വെറുമൊരു ഉല്ലാസകാലം എന്നതിനപ്പുറത്ത്‌, ഓരോ തിരിച്ചറിവുകളുടെയും സൂക്ഷ്‌മമായ അടയാളപ്പെടുത്തലുകൾ നല്‌കിയത്‌ ഈ ദിനങ്ങളാണ്‌. പരീക്ഷാച്ചൂടിന്റെ വീർപ്പുമുട്ടലിൽ നിന്നും സ്വാതന്ത്ര്യം നേടിയ ബാല്യം, അറിയാതെ പല പാഠങ്ങൾ പഠിച്ചതും ഈ ദിനങ്ങളിൽ തന്നെയായിരുന്നു. നഗരത്തിരക്കുകളിൽ നിന്നും കണ്ടു പഴകിയ കാഴ്‌ചകളിൽ നിന്നും തറവാട്ടിലേയ്‌ക്കോ അമ്മവീട്ടിലേയ്‌ക്കോ ഉളള യാത്രകൾ..... അവ...

തുപ്പേട്ടൻ – പാഞ്ഞാളിന്റെ സ്വന്തം നാടകക്കാരൻ...

പാഞ്ഞാൾ എന്ന ഗ്രാമത്തിന്‌ കഥകളേറെ പറയാനുണ്ട്‌. ഇത്‌ മന്ത്രാക്ഷരങ്ങളെ സംഗീതവുമായി ചേർത്ത സാമവേദികളുടെ സ്വന്തം നാട്‌. ആധാനവും സോമയാഗവും അതിരാത്രവും ഏറ്റുവാങ്ങിയ ദേശം. നമ്പൂതിരിസമുദായത്തിലെ പരിഷ്‌ക്കരണവാദികൾക്ക്‌ ആവേശമുയർത്തിയ നാട്‌. ഒടുവിൽ ഏറെ വിവാദങ്ങളുയർത്തിയ റിച്ചാർഡ്‌ ഫ്രാങ്കി തന്റെ പഠനങ്ങൾക്കായി തിരഞ്ഞെടുത്ത, നെട്ടൂരെന്ന അപരനാമത്തിൽ അറിയപ്പെട്ട ഗ്രാമവും ഇതുതന്നെ. ഇങ്ങനെ പാഞ്ഞാളിനെ പറ്റി പറയാനുളള കഥ ഏറെയാണെങ്കിൽ പാഞ്ഞാൾ പറയാൻ ഇഷ്‌ടപ്പെടുന്ന കഥ തുപ്പേട്ടനെന്ന ഡ്രോയിംഗ്‌ മാഷിന്റേതായിരിക്കും. പ...

ക്രിസ്‌തുമസ്‌ – വിശുദ്ധജന്മത്തിന്റെ ഓർമ്മ ദി...

ക്രിസ്തുമസ്‌... മാനവചരിത്രം രേഖപ്പെടുത്തിയതിൽ ഏറ്റവും വിശുദ്ധമായ ദിനം. ജറുസലേമിന്റെ ദുരന്തജീവിതങ്ങൾക്കു മുകളിൽ വിശുദ്ധനക്ഷത്രം നിറഞ്ഞുതെളിഞ്ഞ സുദിനം. ബഥ്‌ലഹേമിലെ അഴുക്കു നിറഞ്ഞ ഒരു കാലിത്തൊഴുത്തിലെ ഇടുങ്ങിയ വൈക്കോൽ ശയ്യയിലേയ്‌ക്കാണ്‌ ആ ദിവ്യനക്ഷത്രം പുണ്യമായി പെയ്‌തിറങ്ങിയത്‌. ക്രിസ്‌തുവിന്റെ ജനനം മാനവരാശി കണ്ട ഏറ്റവും മഹത്തായ ദർശനത്തിന്റെ ജന്മംകൂടിയായിരുന്നു. ഹൃദയം ഹൃദയത്തോട്‌ സംസാരിക്കുന്ന ഭാഷയാണ്‌ ക്രിസ്‌തു നമ്മെ പഠിപ്പിച്ചത്‌. പോർവിളികളില്ലാതെ, ഓരോ മനുഷ്യമനസുകളിലേയ്‌ക്കും യേശു നടത്തിയ യാത...

“തൊമ്മനും മക്കളും” – കളളന്മാർ നേരെയായപ്പോൾ&#...

തൊമ്മന്റെയും രണ്ടു മക്കളുടെയും കഥ അതീവ രസമാണ്‌. നാട്ടിൽ ചില്ലറ മോഷണങ്ങളുമായി നടന്ന ഇവർ സ്വഭാവമെല്ലാം മാറ്റി അധ്വാനിച്ചു ജീവിക്കാൻ തീരുമാനിച്ചു. നാട്ടിൽ നിന്നാൽ ഇത്തരമൊരു മാറ്റം ആരും അംഗീകരിക്കില്ല എന്നതുകൊണ്ട്‌ ആരും തിരിച്ചറിയാത്ത മറ്റൊരു നാട്ടിലെത്തി. ഗതികേടിന്‌ അവിടെയെത്തിയപ്പോൾ അവരെ കാത്തിരുന്നത്‌ നാട്ടിലുളളതിലും വലിയ പ്രശ്‌നങ്ങൾ. ഇവിടെവച്ച്‌ ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന ഒരച്ഛനേയും മൂന്നു പെൺമക്കളെയും രക്ഷിക്കേണ്ട ചുമതല ഇവരുടെ കൈകളിലായി. ഇതിനിടയിലുണ്ടാകുന്ന രസകരമായ സംഭവങ്ങൾ കോർത്തിണക്കിയാ...

അപൂർവമായ പ്രമേയം; അസുലഭമായ ആദർശനിഷ്‌ഠ

എന്താണ്‌ ഈ നോവലിന്റെ സവിശേഷത? മനുഷ്യചരിത്രത്തിലെ അസാധാരണമായ ഒരു വ്യക്തിവിശേഷത്തിന്റെ ജീവിതത്തെ അവലംബമാക്കിക്കൊണ്ട്‌ മനുഷ്യാദർശത്തിന്റെ അതീവ ദീപ്‌തമായ ഒരു ജീവൽചിത്രം സ്‌തോഭപൂർണമായി ആചരിക്കാൻ നൂറനാട്‌ ഹനീഫ്‌ ഈ നോവലിൽ ശ്രമിച്ച്‌ വിജയിച്ചിരിക്കുന്നു. ഭാവനാവൈഭവവും ആഖ്യാനകുശലതയും മാത്രം പോരാ ഇത്തരം ഒരു രചനയ്‌ക്ക്‌. അനേകകാലം നിസ്‌തന്ദ്രമായും നിർവിഘ്‌നമായും പഠനമനനങ്ങൾ നടത്തി, ഒരു ചരിത്രഘട്ടത്തിലെ സാമൂഹിക-രാഷ്‌ട്രീയ ജീവിതവും മതപരമായ ആചാരവിശ്വാസങ്ങളും ധാരണാവീര്യം കൊണ്ട്‌ മനോമണ്ഡലത്തിൽ പ്രത്യക്ഷീകരിച്ച്‌ ...

തീർച്ചയായും വായിക്കുക