അജി കാട്ടൂര്‍
കൊന്നപ്പൂക്കള്‍
മേടപ്പൊന്‍കണിയാകും കൊന്നപൂക്കള്‍വിടര്‍ന്നെന്‍ മണിമുറ്റത്തുംമനതാരിലുമിന്നൊത്തിരിയോത്തിരിഉത്സവമേളം തിറയാട്ടം അത്തിമരത്തിന്‍ കൊമ്പുകളില്‍ കുയിലുകള്‍ സപ്തസ്വരങ്ങള്‍ പാടി നീല പുതച്ചോരു കാര്‍മുകില്‍ നോക്കി മയിലുകള്‍ നൃത്ത ചുവടുകള്‍ ആടി. ഗോപികമാരുടെ നടുവില്‍ കണ്ണന്‍ മുരളീഗാനം മൂളും പോലെ കണി വെള്ളരിതന്‍ പൂക്കള്‍ക്കിടയില്‍ കരിവന്ടോന്നു മുരളുന്നു. വേനല്‍ തിളയ്ക്കും പാടവരമ്പില്‍ കറ്റകാവടി ഏന്തി പോകും ഉണ്മനിറഞ്ഞൊരു കണ്ണുകളില്‍ നെയ്ത്തിരി തെളിയും വിഷുക്കാലം. മുത്തശ്ശി മാവിന്‍ ചോട്ടില്‍ ഉണ്ണികള്‍ ചക്കരമാങ്ങ ...