അജയൻ
ആൽഫ
അഴിച്ചിട്ടാൽ ആദാമിൻ്റെ മുടി മുണ്ടച്ചിറ തൊട്ട് കിണറ്റിൻ്റാട വരെ നീളും. അതിനകത്താണ് കാമുകിമാർക്ക് എഴുത്തും കഥയും കവിതയും എഴുതാൻ രാകി മിനുക്കിയ പന്നി മുള്ളും മഷിയും.
ആദാമിന് പഥ്യം ഒരു നേരം ഒരൊറ്റ കാമുകിയാണ്. കത്തും കവിതയും കടങ്കഥകളുമൊക്കെയെഴുതി വരുമ്പോ തൊട്ടു മുൻപുള്ള കാമുകിയെ പറ്റിയാകും. ആലീസിനെ പ്രേമിച്ചപ്പോ നാൻസിയെപ്പറ്റിയെഴുതി, നാൻസിയെ പ്രേമിച്ചപ്പോ ആൻസി, സലോമിയെ പ്രേമിച്ചപ്പോ മേരി. അങ്ങനെയങ്ങനെ.
പഞ്ചസാര മണലു പോലെ വെളുത്ത വയറിൽ ഇണകൾ പോലെ പിണഞ്ഞു കിടക്കുന്ന പച്ച ഞരമ്പുകൾ ഉള്...