അജയയ് വേണുഗോപാലന്‍
സ്വർണ്ണമുടിയുളള നിമ്മി
“ചാച്ചി ഉറങ്ങി നീയിത്ര വേഗം എഴുന്നേറ്റോ നിമ്മി?” മയക്കത്താൽ കൂമ്പിയ പീലി ഇമകൾ വിടർത്തി ആ നീലകണ്ണുകൾ അമ്മുവിനെ നോക്കി. “ഉറങ്ങിയ പറ്റ്വോ? ഓഫീസിൽ പോണ്ടേ? ഡ്രസ്സ് ചെയിഞ്ച് ചെയ്യണം. പൊട്ടു കുത്തണം. അങ്ങനെ എത്രയെത്ര പണി കെടക്കുന്നു..” അമ്മു നിമ്മിയുടെ സ്വർണ്ണതലമുടി പിങ്ക് നിറമുളള ചെറിയ ചീർപ്പിനാൽ വാരിയൊതുക്കി. തലമുടി രണ്ടു ഭാഗത്തേയ്‌ക്കായി പിന്നിയിട്ടു. അതിൽ നീല പൂക്കളുളള റിബൺ കെട്ടി. നെറ്റിയിൽ കടുംനീല നിറമുളള ഒരു കൊച്ചു പൊട്ടുതൊട്ടു. നിമ്മിയെ ദൂരെ പിടിച്ച് അമ്മു അവളുടെ ഭംഗി ആസ്വദിച്ചു. “കൊളളാം!...