അജയ് പി. മങ്ങാട്ട്
പ്രണയത്തിന്റെ കരിനീല
കഴുത ദുരന്തകഥാപാത്രമാകുമോ എന്നു ചോദിച്ചത് നീത്‌ഷെയാണ്. താങ്ങാനാവാത്തതും കുടഞ്ഞെറിയാനാവാത്തതുമായ ഭാരത്താൽ തളർന്നുപോകുന്ന കഴുതയുടെ ജന്മത്തിനു സമാനമാണത്രെ തത്ത്വചിന്തകന്റെ ജീവിതവും. നമ്മെ സംബന്ധിച്ചിടത്തോളം അതു തത്ത്വചിന്തകന്റെ ജീവിതമല്ല, പ്രേമിക്കുന്നവരുടെ ജീവിതമാണ്. പ്രേമത്തിന്റെ ചുമടേന്തി വലിയുന്നവരെ കഴുതകളെന്നു വിളിക്കാറുണ്ട്. പ്രേമിക്കുന്നവർക്കറിയില്ലല്ലോ പ്രേമത്തിന്റെ പരിഹാസ്യത. എന്നാൽ ഏറ്റവും പരിഹാസ്യമായത് ഏറ്റവും മരണകാരണം, നിത്യമായെരിയും അഗ്നി. പരിഹാസ്യത ജനിപ്പിക്കുന്ന ഏതൊന്നിനും ഒരു...