Home Authors Posts by അജയ് നാരായണൻ

അജയ് നാരായണൻ

67 POSTS 17 COMMENTS
ഡോ. അജയ് നാരായണൻ: എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ ശ്രീ നാരായണന്റെയും ശ്രീമതി സുന്ദരത്തിന്റെയും മകൻ. സെയിന്റ് പോൾസ് കോളേജ് (കളമശ്ശേരി) ഭാരതമാതാ കോളേജ് (തൃക്കാക്കര), സെയിന്റ് ആൽബെർട്സ് കോളേജ് (എറണാകുളം) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞ് 1988 ൽ കെന്യയിൽ അധ്യാപകനായി ജോലി തുടങ്ങി. 1991ൽ ല്സോത്തോയിൽ കുടിയേറി, അധ്യാപകനായി ജോലി നോക്കി. സെയിന്റ് ഓഗസ്റ്റിൻ യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും എംഫിൽ, റോഡ്‌സ് യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും പി എച്ഡി. 2019ൽ ജോലിയിൽ നിന്നും വിരമിച്ച ശേഷം പ്രൈമറി വിദ്യാഭ്യാസത്തിൽ ദർഹം യൂണിവേഴ്സിറ്റി (യൂ കെ) യുമായി ഗവേഷണം (ipips ). താമസം മസേറു വിൽ (തലസ്ഥാനം നഗരി). ഭാര്യ, ഉമാദേവി, അധ്യാപിക. മകൾ ഭാവന, മെഡിക്കൽ ഡോക്ടർ (സൗത്ത് ആഫ്രിക്ക).

ചുള്ളിക്കാട് എരിയുമ്പോൾ

    പ്രായം വട്ടമെത്തുന്നതിനു മുൻപേ മൃത്യുവണഞ്ഞില്ലെങ്കിൽ ചിന്തയൊടുങ്ങിയില്ലെങ്കിൽ എഴുപതിന്റെ പടിവാതുക്കൽ തലതല്ലിച്ചത്തോളാം എന്ന് അയാൾ, കാലത്തിനു മുൻപേ നടക്കുന്നൊരു നിഷാദൻ ആ നിഷേധി പറഞ്ഞു... അതുകേട്ടു വിഹ്വലമായ മനസ്സോടെ എന്റെ പ്രായം പിന്നിലേക്കിഴഞ്ഞു തുടങ്ങി... അമ്മയുടെ ഗർഭപാത്രത്തിലേക്കെത്താൻ എനിക്കിനി ദൂരം ഒരുകാതം മാത്രം! പോക്കുവെയിൽ നിഴലായി പിന്നാലെയുണ്ട്...!

കണക്കുകൾ

  കണക്കിലെ കളി അറിയാമോ? ജീവിച്ചിരിക്കുമ്പോൾ നേരിട്ട് തീർക്കാൻ പറ്റണ കളികളേ കണക്കിലുള്ളു. ജീവനോടെയിരുന്നാൽ ഉത്തരിപ്പ് കണക്ക് കൂട്ടി നോക്കാം കണക്കുകൾ പരസ്പരം കൊടുത്തു തീർക്കാം പിടിച്ചു വാങ്ങാം അല്ലെങ്കിൽ വലിച്ചെറിയാം. ഉത്തരം ശരിയല്ലെങ്കിൽ പറഞ്ഞു തീർക്കാം പറ്റിയില്ലെങ്കില്‍ എങ്കിൽ മാത്രം അരിഞ്ഞും കരഞ്ഞും തീർക്കാം കണക്ക് കൂട്ടാതെയും തീരാം! മരിച്ചുകഴിഞ്ഞാൽ അവരിറങ്ങും. ഭൂതത്തെ കാക്കുന്ന കോമരങ്ങൾ ആത്മാക്കളുടെ ദല്ലാളന്മാർ, അവർ കണക്കുമായി വരും വട്ടംകൂടാത്ത ചതുരപ്പലക...

ജീർണവസ്ത്രങ്ങൾ

മരണം സംഭവിക്കുന്നില്ല പഴയതുപേക്ഷിച്ചു പുതുവസ്ത്രം ധരിക്കുന്നേയുള്ളൂ. ദ്വാപരയുഗത്തിൽ ഗുരുസാന്ദീപനി സുദാമന് പറഞ്ഞുകൊടുത്ത ജീവന മന്ത്രമാണ്, “കരുതൽ വേണം, പുതുവസ്ത്രങ്ങൾ യാചിച്ചാൽ കിട്ടുന്നതല്ല”... പാണരെ, നമുക്കിനിയും പാടിനടക്കാം വഞ്ചിപ്പാട്ടിന്റെയീണത്തിൽ, ഒടുക്കമെങ്ങാനും പുതുവസ്ത്രം ദാനമായ് കിട്ടിയാലോ... കവി നടന്നുപാടും യാചകൻ ഇരുന്നും പാടും പട്ടുടുപ്പ് കിട്ടിയിലായി! മുഷിഞ്ഞതും ജീർണ്ണിച്ചതും മാറ്റി പട്ടുവസ്ത്രം ധരിച്ച സുമുഖരെ നിങ്ങൾ കണ്ടിട്ടുണ്ടോ... കോടിയുടുത്തു കിടക്കുമ...

മൃതിപുഷ്പങ്ങൾ

        കുഞ്ഞിന്റെ കണ്ണുകളിൽ വിരിയുന്ന നക്ഷത്രപ്പൂക്കളെ കണ്ടിട്ടുണ്ടോ ആകാംക്ഷയുടെ ഗന്ധം നിറഞ്ഞ ആ പൂക്കളെ പോലെയാണല്ലോ എന്റെ മനസ്സും ഇന്ന്‌ മരണത്തെ കാത്തിരിക്കുന്നത്! അതല്ല വേണ്ടതത്രേ, നിസ്സംഗനായി സർവം ത്യാഗിയായ സന്ന്യാസിയുടെ നിർവാണമാർഗമല്ലോ മരണം! മുഹൂർത്തമടുത്താൽ തേരിന്റെ ചക്രങ്ങൾ കറങ്ങുന്ന ശബ്ദമണയും, അപ്പോൾ ആത്മാവിനുണരാം ജീർണിച്ച തേരുവിട്ടിറങ്ങാം കാലത്തിന്റെ ഗുഹാമുഖത്തേക്കു നൂണ്ടിഴയാം. അന്ന് അനശ്വരനാകാം സ്മൃതിയെ വരിക്കാം. ഇതാവാം മരണ...

ഹരി

ഹരി ഇത് ഹരിയുടെ കഥയല്ല. എന്റെ കഥ. ഹരിയെ തേടിയുള്ള എന്റെ യാത്രകളുടെ കഥ. അതോ ഹരിയായി മാറാനുള്ള എന്റെ ത്വരയുടെ കഥയോ? യാത്രയുടെ ഒടുവിൽ, നഷ്ട്ടപെട്ട അസ്തിത്വത്തിന്റെ വിഭ്രാന്തിയിൽ നിന്നും മുക്തി നേടിയ മനുഷ്യന്റെ കഥ. ഏതുമാവാം, കഥയല്ലേ. സ്വപ്‌നങ്ങൾ ---------- ഹരിയെ ആദ്യമായി കണ്ടത് ആറാം ക്ലാസ്സിൽ, ഞാനിരിക്കുന്ന ബെഞ്ചിൽ ഒരുദിവസം രാവിലെ അവനെ എന്റെ അടുത്തായി ടീച്ചർ ഇരുത്തിയപ്പോഴാണ്. ശാരദ ടീച്ചറുടെ മകൻ. രാവിലെ ആറാം ക്ലാസ്സിൽ. ഞാൻ പഠിക്കുന്നതും ആറിലാണല്ലോ. ഉച്ചക്ക് ശേഷം അവൻ ഏഴാം ക്ലാസ്സിൽ. അങ്ങി...

വരയുടെ ജാതകം

ഒരു ബിന്ദുവിൽ നിന്നും മറ്റൊരു ബിന്ദുവിലേക്കുള്ള ഏറ്റവും കുറഞ്ഞ ദൂരമത്രേ നേർവര, നേരുള്ളവര നേരിന്റെ ഒരു വര! ആ ബിന്ദുവിൽ നിന്നുമാണ് ഞാൻ തുടങ്ങിയത് മറ്റേ ബിന്ദുവിലെത്താനുള്ള വഴി ഒരുപ്രഹേളിക പോലെ കാണാമറയത്തായിരുന്നു. പലേവരികളും വരച്ചും മായ്ച്ചും വരികൾക്കിടയിലൂടെ വായിച്ചും വ്യാഖ്യാനിച്ചും പല വഴിതേടിയും വഴിയൊരുപാടായി താണ്ടുന്നു, പ്രവചനാതീതമായ ലക്ഷ്യബിന്ദുവിലേക്കുള്ള യാത്ര അന്തിമ ബിന്ദുവിലേക്കുള്ള യാത്ര. ചരിഞ്ഞും വളഞ്ഞും പുളഞ്ഞും വഴുതിമാറിയും ഒരു വരപോലെയായി, അതിജീവനശാസ്ത്രത...

പരിചയപ്പെടൽ

ഞാൻ അവധൂതൻ ഒരു സ്വപ്നസഞ്ചാരി ഇടവേളകളിൽ അർത്ഥികളെ വിദ്യ അഭ്യസിപ്പിക്കുമായിരുന്നു ഓരോ പാഠമുറികളും പുതിയ അർഥങ്ങളായുറഞ്ഞു തുള്ളി എപ്പോഴോമടുപ്പിൽ അഭിരമിച്ചു മടുപ്പുകുഞ്ഞുങ്ങളെ പ്രസവിച്ചു മടുപ്പിനെ നിർവചിച്ചു മടുത്ത, എല്ലാം മടുത്തഒ രു അവധൂതൻ! ഇനി പഠനം, നാല് ചുവരുകൾക്കപ്പുറത്തേക്കും അന്വേഷണരൂപത്തിൽ ആകാംക്ഷച്ചിറകിൽ പഥികഭാവത്തിൽ പുതു നിറവുകളുടെ ഉറവ് തേടി ഭൂമിയുടെ അറ്റത്തേ ചക്രവാളത്തിന്റെ തിട്ടയ്ക്കരികെ മൺവിളക്കുമായ് കാത്തിരിക്കണ ആത്മാവ് കുടിയിരിക്കണ കുടിലിനെക്കുറിച്ച് പഠനം. തിര...

തീർച്ചയായും വായിക്കുക