Home Authors Posts by അജയ് നാരായണൻ

അജയ് നാരായണൻ

67 POSTS 17 COMMENTS
ഡോ. അജയ് നാരായണൻ: എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ ശ്രീ നാരായണന്റെയും ശ്രീമതി സുന്ദരത്തിന്റെയും മകൻ. സെയിന്റ് പോൾസ് കോളേജ് (കളമശ്ശേരി) ഭാരതമാതാ കോളേജ് (തൃക്കാക്കര), സെയിന്റ് ആൽബെർട്സ് കോളേജ് (എറണാകുളം) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞ് 1988 ൽ കെന്യയിൽ അധ്യാപകനായി ജോലി തുടങ്ങി. 1991ൽ ല്സോത്തോയിൽ കുടിയേറി, അധ്യാപകനായി ജോലി നോക്കി. സെയിന്റ് ഓഗസ്റ്റിൻ യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും എംഫിൽ, റോഡ്‌സ് യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും പി എച്ഡി. 2019ൽ ജോലിയിൽ നിന്നും വിരമിച്ച ശേഷം പ്രൈമറി വിദ്യാഭ്യാസത്തിൽ ദർഹം യൂണിവേഴ്സിറ്റി (യൂ കെ) യുമായി ഗവേഷണം (ipips ). താമസം മസേറു വിൽ (തലസ്ഥാനം നഗരി). ഭാര്യ, ഉമാദേവി, അധ്യാപിക. മകൾ ഭാവന, മെഡിക്കൽ ഡോക്ടർ (സൗത്ത് ആഫ്രിക്ക).

ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വച്ച് – ഇരു...

ല്സോത്തോയുടെ രാഷ്ട്രീയചരിത്രം രസകരമാണ്. വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന ഒരു രാഷ്ട്രീയമാണ് ഇവിടെയുള്ളത്. 1998 ലെ സംഭവങ്ങൾ പറയുംമുൻപ് ഇവിടത്തെ രാഷ്ട്രീയചരിത്രം വളരെ ചുരുക്കി പറയാനുണ്ട്. സ്വതന്ത്ര ല്സോത്തോയുടെ ആദ്യത്തെ പ്രധാനമന്ത്രി സെഖോഞ്യാന മസെറിബാനി (Sekhonyana Maseribane) ആയിരുന്നു. അദ്ദേഹം കേവലം രണ്ടുമാസം മാത്രമേ ഭരിച്ചുള്ളൂ. പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ ലെബൂവ ജോനാഥൻ (Lebua Jonathan) എന്ന നേതാവ് സ്ഥാനം ഏറ്റെടുത്തു. 1959 ൽ രൂപംകൊണ്ട ബസോത്തോ നാഷണൽ പാർട്ടി ...

ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വച്ച് – ഇരു...

അന്നെല്ലാം, മൂന്നു വർഷത്തെ ജൂനിയർ സർട്ടിഫിക്കറ്റ് കോഴ്സ് (JC), രണ്ടു വർഷത്തെ Cambridge Overseas Schools Certificate (COSC) കോഴ്സ് എന്നിവയാണ് ഇവിടെ പ്രധാനം. ഈ സിസ്റ്റത്തെ 7+3+2 എന്നാണ് പറഞ്ഞിരുന്നത്. ആദ്യത്തെ എഴുവർഷം പ്രൈമറി വിദ്യാഭ്യാസഘട്ടമാണ്. അതിനുശേഷമുള്ള അഞ്ചുവർഷങ്ങളെ Form A – E എന്നും വിശേഷിപ്പിച്ചിരുന്നു. മൂന്നുവർഷത്തെ JC കോഴ്സ് കഴിഞ്ഞാൽ Form D യിൽ ചേരാം. ഞങ്ങൾ Form D തുടങ്ങി, 1996ൽ. സ്കൂളിന്റെ ചിലവിൽ പ്രൈവറ്റ് ആയി അധ്യാപകരെ നിയമിക്കാൻ സാമ്പത്തികമായ കഴിവില്...

ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വച്ച് – ഇരു...

              നവനൂറ്റാണ്ടിനു മുൻപുള്ള കാലം. ല്സോത്തോ ആധുനിക കാലഘട്ടത്തിലേക്ക് പിച്ചവച്ചു നടക്കുന്നു. ഡിജിറ്റൽ യുഗത്തിന്റെ ആരംഭമാണ്. ഈ നാട്ടിലേക്ക് സെൽഫോണുകൾ വരാറാവുന്നതേയുള്ളു. ചില സ്‌കൂളുകളിൽ പുരോഗമനത്തിന്റെ ഭാഗമായി കമ്പ്യൂട്ടർ വന്നു തുടങ്ങിയെന്ന് പറഞ്ഞു കേൾക്കുന്നു. ല്സോത്തോയിലെ സ്കൂൾ വിദ്യാഭ്യാസ തലത്തിൽ ഒരു സ്കൂളിന്റെ വിജയപരാജയങ്ങൾക്കുള്ള പ്രധാനഘടകം അതിന്റെ തലപ്പത്തുള്ള മേധാവികളാണ്. സാമ്പത്തികവശം കൂടിയുള്ളതിനാൽ മാനേജറും പ്രിൻസിപ്പ...

ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വച്ച് – ഇരു...

                  അങ്ങനെ, ഒരുപാട് ചരിത്രങ്ങൾ കെട്ടുപിണഞ്ഞുകിടക്കുന്ന ലോകം എത്ര ചെറുതാണ്! 'അനന്തമജ്ഞാതമവർണ്ണനീയം ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം! അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മർത്യൻ തൻ കഥയെന്തുകണ്ടു!' അത്രേയുള്ളൂ ജീവിതം. ഇങ്ങനെ നമ്മുടെ നാടുമായി ആത്മബന്ധമുള്ള ആഫ്രിക്കയുടെ ദക്ഷിണഖണ്ഡത്തിലെ മലനാട്ടിലൊരു മൂലയ്ക്ക് ഞാനും കിടക്കുന്നു, കുടുംബവുമായി. ഇടുക്കീലുള്ളൊരു മലയിറങ്ങുമ്പോലെ, മാസത്തിലൊരിക്കൽ ശമ്പളം കിട്ട...

ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വച്ച് ̵...

              അങ്ങനെ മൂന്നുവർഷങ്ങൾ മാമോഹാവുവിൽ കഴിഞ്ഞുകൂട്ടി. അതിനിടയിൽ നല്ല ചില വ്യക്തിബന്ധങ്ങൾ ഉടലെടുത്തിരുന്നു. അതിലൊരാളാണ് ഫാദർ ഷീയർ. ഫാദർ ഷീയർ ജർമ്മനിയിൽ നിന്നും ല്സോത്തോയിൽ വന്ന കാത്തോലിക്കാ പുരോഹിതനാണ്. ലെരീബെ നഗരത്തിലെ മൗണ്ട് റോയൽ എന്ന ഇടവകയിലെ പള്ളിവികാരി. അദ്ദേഹം നല്ലതുപോലെ സിസോത്തോ പറയും. രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികൾ അനുഭവിച്ച ഒരു കുടുംബത്തിൽ ജനിച്ചു. ആ നാടിനെക്കുറിച്ചും നാട്ടാരെക്കുറിച്ചും വലിയ അഭിമാനിയാണ്. അദ...

ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വച്ച് R...

അക്കാലത്ത് മാമോഹാവു സ്കൂളിന്റെ സ്ഥിതി പരിതാപകരമായിരുന്നു. നല്ല ലാബില്ല. കുട്ടികൾക്ക് പുറംലോകവുമായി വേണ്ടത്ര പരിചയവുമില്ല. ഉൾനാട്ടുപ്രദേശമല്ലേ. പക്ഷേ, അഭിമാനത്തോടെ പറയുവാൻ സാധിക്കും ഈ സ്കൂളിൽ പഠിച്ച എന്റെ ഒരു വിദ്യാർത്ഥി പിന്നീട് വ്യവസായമന്ത്രി ആയി. മറ്റൊരാൾ വിദ്യാഭ്യാസവകുപ്പിൽ സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്മെന്റ്ൽ ഉന്നത ഉദ്യോഗസ്ഥനാണ്. ഇവിടെ അധ്യാപകരായ രണ്ടുപേർ അറിയപ്പെടുന്ന രാഷ്ട്രീയസേവകരായി. അതിലൊരാൾ മന്ത്രിയും. അവസരം, ഭാഗ്യം ഒപ്പം ആർജവത്തോടെ മുന്നോട്ടുപോകുവാനുള്ള ...

ഇരുണ്ട ഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വച്ച്- 22

  ജീവിതം തുടങ്ങി. ശീതകാലാവധിയും കഴിഞ്ഞു കുട്ടികൾ സ്കൂളിലേക്ക് വന്നുതുടങ്ങി. അധ്യാപകരും. പുതിയ മുഖം കണ്ടു കുട്ടികൾക്ക് കൗതുകമായി. അധ്യാപകരിലോ, ഒരു നിസംഗതയോ പുച്ഛമോ ഒളിഞ്ഞുകിടന്നിരുന്നു. അവിടെവച്ചാദ്യം ഞാൻ നേരിട്ടചോദ്യം, "എന്നാണ് നിങ്ങൾ ഇവിടം വിട്ടുപോവുക?" എന്നതായിരുന്നു. കുഴപ്പം പിടിച്ച ഈ ചോദ്യത്തിൽ ഒരു വിദ്യാഭ്യാസസിസ്റ്റം അനുഭവിച്ച നഷ്ടങ്ങളാൽ നിറയുന്ന വൈകാരികതയുണ്ട്. പ്രവാസികളായ പലരും ല്സോത്തോയിലേക്കു വന്നത് ഒരു താൽക്കാലിക മാർഗ്ഗം എന്ന നിലയിലാണ് എന്ന് മുൻപേ സൂചിപ്പിച്ചിരുന്ന...

“ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വച്ച...

              മാമോഹാവുവിലെ ജീവിതം അങ്ങനെ തുടങ്ങിയ കാലഘഘട്ടത്തിൽ ആണ് ചന്ദ്രനും രമയും കെന്യയിൽനിന്നും അവസരങ്ങൾ തേടി സൗത്ത് ആഫ്രിക്കയിലേക്ക് വരാനുള്ള തീരുമാനം എന്നെ അറിയിച്ചത്. അമ്മാവൻ അവിടെ ഉള്ളതിനാൽ കാര്യങ്ങൾ എളുപ്പമാണ്. എങ്കിലും ല്സോത്തോ വഴിയേ പോകാൻ പറ്റുകയുള്ളു. അവർ വന്നാൽ, എവിടെ താമസിക്കും എന്ന പ്രഹേളിക ഞാൻ എന്റെ പ്രിൻസിപ്പലിന്റെ മുൻപിൽ അവതരിപ്പിച്ചു. അങ്ങനെ അവർ സൗത്ത് ആഫ്രിക്കയിൽ പോകുന്നതുവരെ സ്കൂൾ വക ഒരു വീട്ടിൽ ഉറങ്ങുവാനുള്ള അനു...

ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വച്ച്- അദ്ധ...

    ഞങ്ങൾ വന്ന കാലത്ത്, മാമോഹാവു ഹൈസ്കൂൾ അധികം പുരോഗമിച്ചിട്ടില്ലാത്ത ഒരു വിദ്യാലയമായിരുന്നു.       ഞങ്ങൾ അവിടെയെത്തി പിറ്റേദിവസം തന്നെ പ്രിൻസിപ്പൽ കോആഡി മൊയ്‌മയെ കണ്ട് തമ്മിൽ പരിചയപ്പെടുത്തി ഭാനുസ്സർ. (Koali Moima – ല്സോത്തോയിലെ Sesotho ഇംഗ്ലീഷ് alphabets ഉപയോഗിച്ചു എഴുതുമ്പോൾ ഡി എന്ന ശബ്ദം കിട്ടാൻ, Li എഴുതണം. സൗത്ത് ആഫ്രിക്കൻ Sesotho ൽ Di എന്നെഴുതും). ല്സോത്തോയുടെ ആചാരമനുസ്സരിച്ചു മുതിർന്നവരെയും ആദരണീയരെയും ന്റാറ്റെ (Ntate – അച്ഛൻ), മ്മേ (Mme’ – ...

ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വച്ച് -പത്...

മലമുകളിൽ ഒരു പള്ളി, ചെറിയ ആശുപത്രി, ഒരു പ്രൈമറി സ്കൂൾ, ഒരു ഹൈസ്കൂൾ. ഇതാണ് മാമോഹാവു എന്ന കുഗ്രാമം. ഇവിടെയാണ് എന്റെ മൂന്നുവർഷങ്ങൾ കഴിഞ്ഞത്. 1991 ൽ തന്നെ താഴ്വരയിൽ പട്ടണത്തിൽ മറ്റൊരു സ്കൂളിൽ അധ്യാപകനായി വിജയൻ ജോലിയിൽ ചേർന്നു. ഇന്ന് വിജയൻ സകുടുംബം, സസന്തോഷം ഈ നാട്ടിൽ തന്നെയുണ്ട്. രണ്ട് ആൺകുട്ടികൾ ആണ് വിജയനുള്ളത്. പേരുകേട്ട ഒരു ഇന്റർനാഷണൽ സ്കൂളിലാണ് വിജയനും ഭാര്യ ഗിരിജയും ജോലി ചെയ്യുന്നത്. ആ സ്കൂളിന്റെ പുരോഗതിയിൽ അവരുടെ കയ്യൊപ്പുമുണ്ട്. നമുക്ക് മാമോഹാവുവിലേ...

തീർച്ചയായും വായിക്കുക