Home Authors Posts by അജയ് നാരായണൻ

അജയ് നാരായണൻ

26 POSTS 6 COMMENTS
ഡോ. അജയ് നാരായണൻ: എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ ശ്രീ നാരായണന്റെയും ശ്രീമതി സുന്ദരത്തിന്റെയും മകൻ. സെയിന്റ് പോൾസ് കോളേജ് (കളമശ്ശേരി) ഭാരതമാതാ കോളേജ് (തൃക്കാക്കര), സെയിന്റ് ആൽബെർട്സ് കോളേജ് (എറണാകുളം) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞ് 1988 ൽ കെന്യയിൽ അധ്യാപകനായി ജോലി തുടങ്ങി. 1991ൽ ല്സോത്തോയിൽ കുടിയേറി, അധ്യാപകനായി ജോലി നോക്കി. സെയിന്റ് ഓഗസ്റ്റിൻ യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും എംഫിൽ, റോഡ്‌സ് യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും പി എച്ഡി. 2019ൽ ജോലിയിൽ നിന്നും വിരമിച്ച ശേഷം പ്രൈമറി വിദ്യാഭ്യാസത്തിൽ ദർഹം യൂണിവേഴ്സിറ്റി (യൂ കെ) യുമായി ഗവേഷണം (ipips ). താമസം മസേറു വിൽ (തലസ്ഥാനം നഗരി). ഭാര്യ, ഉമാദേവി, അധ്യാപിക. മകൾ ഭാവന, മെഡിക്കൽ ഡോക്ടർ (സൗത്ത് ആഫ്രിക്ക).

ചെറിയ പൊന്നാനി ഒഴുകുന്നു

    മഴ പെയ്തുതോർന്നിട്ടില്ല തേങ്ങോലകൾ കരഞ്ഞുതീർന്നിട്ടില്ല. കാറ്റിനിപ്പോഴും ഉപ്പിന്റെ ചുവയുണ്ട്. ചങ്കിലൊരു ഭാരമൊതുക്കി ചെറിയ പൊന്നാനിയൊരുങ്ങി! തിരകൾ നുരയുമ്പോൾ നെഞ്ചുതല്ലി ചോരതുപ്പി പവിഴപ്പുറ്റുകൾ ഉടഞ്ഞടർന്നുവീണു. സൂര്യൻ ഉണരുന്നില്ല, കിഴക്കിനു ദിശനഷ്ടമാകുന്നു ചന്ദ്രൻ ഇങ്ങിനിവരില്ലെന്നും പറഞ്ഞു താരകൾ കണ്ണടച്ചു… പവിഴദ്വീപുകളിൽ പരേതാത്മാക്കൾ പഴികേൾക്കുന്നു കുരുന്നുകൾ കരയുന്നു ചെറിയ പൊന്നാനിയിൽ ചൂരകൾ അവസാനശ്വാസത്തിനായി പിടയുന്നു… ദിശതെറ്റിയ കാറ്റുകര...

കൊതിയന്റെ ലോകം

    കൊതിയൊരനുഭൂതിയാണ് ‘കാറ്റിനോട് കാടിനോട് കാനനനീർചോലയോട് കടലിനോട് കനവിനോട് കാമുകഭാവത്തോട് ഒന്നു തൊട്ടാൽ തുളുമ്പും പ്രണയത്തോടും കൊതി’ എന്നൊക്കെ പറയാൻ ഗന്ധർവഗായകനല്ല ഞാൻ കഥിക്കുന്നതു കാവ്യവുമല്ല! (അപ്പോൾ കൊതിയില്ലേ…?) കൊതിയാണെനിക്കു കാണാത്ത സ്വർഗങ്ങൾ കാണാതിരിക്കുവാൻ ഇല്ലാത്ത വേദങ്ങൾ തച്ചുടയ്ക്കാൻ കേൾക്കാവചനങ്ങൾ ചൊല്ലിപ്പഠിക്കുവാൻ കാണാക്കയങ്ങളിൽ മുങ്ങിത്തുടിക്കുവാൻ പാപനാശത്തിൽ കുളിച്ചെന്റെ ജന്മപാപങ്ങളെ പ്പുനർജനിപ്പിക്കുവാൻ കൊതിയേറെ… പറയാതെ വയ്യിനി! സീത...

കുറ്റാന്വേഷണം

    കഴിഞ്ഞ ദിവസം അയൽവക്കത്തൊന്നു കേറി കുശലം ചോദിക്കാൻ… വീട്ടിലെ കുട്ടി ഓടിവന്നു, “കഥ പറയണ അങ്കിൾ… ഒരു കുറ്റാന്വേഷണ കഥയും എഴുതണേ” ന്ന്. സാരംഗ്… മിഴികളിൽ നക്ഷത്രത്തിളക്കമുള്ളവൻ കവിളിൽ കുടമുല്ലച്ചിരിയൊളിപ്പിച്ചവൻ സ്വരത്തിൽ കൗതുകം വിരിയിക്കുന്നവൻ അധരം വിടർത്തുമ്പോൾ അരിമുല്ലമുത്തുകൾ വിതറുന്നവൻ കഥയാകെ വിളമ്പുന്നവൻ കൗതുകം നിറയ്ക്കുന്നവൻ ഹൃത് സൗരഭം അന്യരിൽ പടർത്തുന്നവൻ സാരംഗ്…! എഴുതാതെങ്ങനെ എന്റെ കുട്ടീ… അപ്പൻതമ്പുരാനെ മനസ്സിൽ വണങ്ങി ഞാൻ ഹരിശ്രീ കുറി...

ചാറ്റൽ മഴയിൽ ഒറ്റയ്ക്ക്

നോവായ് തുളുമ്പിച്ചിതറുമൊരു രാമഴ ബാധയായ് പിന്നാലെ കൂടി... തേങ്ങിക്കരയുന്ന കുഞ്ഞിന്റെ മേനിയിൽ ബാധ കേറാതിരിക്കുവാൻ പേമഴ തൂവാതിരിക്കുവാൻ ആകാശം വീഴാതിരിക്കുവാൻ സാരിത്തലപ്പിനാൽ മൂടി ചുറ്റിലും നോക്കി- യവൾ പേടിയോടെ... ഏകാഗ്രയെങ്കിലും വിഹ്വലയായ് പൊന്നു പൈതലേ മാറോടണച്ചും മേഘമഴയുടെ മർമ്മരത്തിൽ തടഞ്ഞെങ്ങോ നിറുത്തിയ ഗദ്ഗദമഴയും മിഴിനീർമഴയും പുറംകയ്യാൽ ഗതിമാറ്റാൻ തുടച്ചും കൂരിരുട്ടിൽ ദിക്കറിയാതെയുഴറും ചകോരിപോൽ മുൻപോട്ടു നീങ്ങിയവൾ... രാത്രി മഴയപ്പോഴും ശാപവാക്കോതി നടന്നു പിന്നാല...

മോണോലോഗുകൾ

          1. ചോദ്യം കഥയാണ് കേട്ടോ... അതുകൊണ്ട് ചോദ്യങ്ങൾ അരുത്! ഇനിയുണ്ടേൽ തന്നെ ഇങ്ങോട്ട് വേണ്ട അത്രയും നീയൊന്നും വളർന്നിട്ടില്ല അല്ല, ഇനി വളർന്നിട്ടുണ്ടേൽ തന്നെ എന്റെടുത്താ വിളച്ചിലു കാട്ടുന്നെ പോടാ പോടാ പോയ്‌ തരത്തിൽ പോയി കളിക്ക് രാവിലെ പോന്നോളും, ഓരോന്ന് കുറ്റിയും പറിച്ചോണ്ട് അല്ലപിന്നെ ആഹാ...! ഞാൻ എവിടാ നിർത്തിയേ...? കേൾവിക്കാർ ഉച്ചത്തി‍‍ൽ കോറസ് ‘അല്ല പിന്നെ, ആഹാ...’ 2. കാഴ്ചപ്പാട് അങ്ങിനെ സൂര്യനിന്നും കിഴക്കുദിച്ചു പത...

മയിൽ ജന്മം

            പൊന്മയിൽ സന്ദേശം തീർത്തിരുന്നു അതിൽ വർണങ്ങളേഴും വിരിഞ്ഞിരുന്നൂ. സൗന്ദര്യസങ്കല്പ ഭാവങ്ങളാലൊരു സ്വർഗീയ കാമന പൂത്തിരുന്നു. ദേവകളായ് മയിൽ വാണിരുന്നൂ വനമേഖലയാകെ നിറഞ്ഞിരുന്നൂ. കാടറിയാതെ തീയാളിപ്പടർന്ന നാൾ ഖാണ്ഡവമാകെയെരിഞ്ഞ കാലം നീലമയൂഖമാ പീലിയഴിച്ചൊരു ചണ്ഡാലഭിക്ഷുകിയായി മാറി അവൾ നാടാകെ പാടി നടന്നു നീറി. മേലാകെ ചായം പുരട്ടിയ മേലാളർ വാരിയെറിഞ്ഞ മണികളെണ്ണി കൊത്തിപ്പെറുക്കും മയൂഖമേ നിൻ യോഗമെന്റേതുമല്ലോ നിൻ സ...

കറുപ്പ് ഒരു നിറമല്ല, ഒരു ചിന്ത മാത്രം

          കറുപ്പ് വെറും കറുപ്പല്ല വല്ലാതെ കറുത്തൊരു അവസ്ഥയാണ്! ചിന്തയുടെ മനസ്സിന്റെ കാഴ്ചപ്പാടിന്റെ നിറമാണ്. അവർ പറഞ്ഞു കറുപ്പ് ഇരുട്ടിന്റെ വെളിച്ചമാണ് അനീതിയുടെ അടിമത്തത്തിന്റെ ചങ്ങലയുടെ പൊട്ടിച്ചിതറുവാനുള്ള കലിപ്പിന്റെ സ്വരമാണ് എന്നൊക്കെ... കറുപ്പ് ഒരു നിറമേയല്ല! ചിലർ കറുപ്പിന്റെ നിറവും മാനവും അസ്തിത്വവും പുനർനിർവചിച്ചു ആത്മനിരാസം നേടിക്കൊണ്ടേയിരുന്നു! അക്ഷരങ്ങൾ വിങ്ങിയൊരു ചെപ്പായി നിറമില്ലാത്തൊരു രൂപമായ് മാറി കറു...

മോചനം

  അയാൾ ചീട്ടു കാണിച്ച് കൺസൾട്ടിങ് റൂമിലേക്ക്‌ കയറിച്ചെന്നു. സമയം കളയാതെ ഡോക്ടർ വിശദാംശങ്ങളിലേക്ക് കടന്നു. നിങ്ങൾക്ക് ശ്വാസമെടുക്കാൻ കഴിയുന്നുണ്ടോ...? ഉണ്ട് ഡോക്ടർ. പിന്നെയെന്താണ് പ്രശ്നം...? വായു വിലയില്ലാതെ ചുറ്റുമുണ്ട്. പക്ഷെ വിഷം പുരണ്ടിരിക്കുന്നു ഡോക്ടർ. ഇടയ്ക്ക് വിശ്വാസം മുട്ടുന്നു. നിങ്ങളുടെ ശ്വാസകോശം സ്പോഞ്ച് ആണോയെന്ന് ഞാൻ തീരുമാനിക്കും. വാ തുറക്കൂ, ആ ആ എന്നു പറയൂ... ആ, ആവൂ വയ്യാ ഡോക്ടർ, ശബ്ദത്തിന് അർത്ഥമില്ലാതാവുന്നു. പറഞ്ഞുതള്ളിയ ശബ്ദത്തിന്‍റെ അർത്ഥം തീരു...

ഒരു നോവു പാട്ട്

    അത്തം പിറന്നു പൊന്നോണമടുത്തല്ലോ പൂ നുള്ളാൻ പോണില്ലേ കൊച്ചുതുമ്പി പൂക്കളം തീർക്കേണം പൂക്കളിറുക്കേണം വേലിയിറമ്പിൽ പൂകൈതയുണ്ടേ കൂട്ടരെല്ലാവരും പൂ നുള്ളാൻ പോയല്ലോ വീട്ടിലെന്നമ്മയോ വന്നീല്ലല്ലോ... പയ്യാരം ചൊല്ലണ പയ്യേ കരയൊല്ലേ കയ്യിലുറങ്ങുമെൻ കുഞ്ഞുണരും പക്കത്തെ കോലോത്തെ തെക്കിനിക്കോലായിൽ അമ്മയ്‌ക്കെടുപ്പത് വേലയുണ്ടേ. നേരം വെളുപ്പിനെ പോയതല്ലേയമ്മ വയ്യിട്ടു പോരുമ്പം കഞ്ഞിയുണ്ടേ... കോലോത്തെത്തമ്പ്രാന്റെ ആറ്റുനോറ്റുണ്ടായോ- രുണ്ണിക്കിടാവിനു കാതുകുത്ത് പൊന്നോണനാളി...

ചുള്ളിക്കാട് എരിയുമ്പോൾ

    പ്രായം വട്ടമെത്തുന്നതിനു മുൻപേ മൃത്യുവണഞ്ഞില്ലെങ്കിൽ ചിന്തയൊടുങ്ങിയില്ലെങ്കിൽ എഴുപതിന്റെ പടിവാതുക്കൽ തലതല്ലിച്ചത്തോളാം എന്ന് അയാൾ, കാലത്തിനു മുൻപേ നടക്കുന്നൊരു നിഷാദൻ ആ നിഷേധി പറഞ്ഞു... അതുകേട്ടു വിഹ്വലമായ മനസ്സോടെ എന്റെ പ്രായം പിന്നിലേക്കിഴഞ്ഞു തുടങ്ങി... അമ്മയുടെ ഗർഭപാത്രത്തിലേക്കെത്താൻ എനിക്കിനി ദൂരം ഒരുകാതം മാത്രം! പോക്കുവെയിൽ നിഴലായി പിന്നാലെയുണ്ട്...!

തീർച്ചയായും വായിക്കുക