അജയ് നാരായണൻ
കുടിയൻ
രാമകവി കവിത ചൊല്ലിത്തുടങ്ങി. പരപരാന്ന് നേരം പരന്നപ്പോ തോന്നിയ ശ്ലോകം കേൾപ്പിക്കാൻ ഓടിയെത്തിയതാണ്.
തെക്കേടമാണ് കേൾവിക്കാരൻ. കവി ഓരോ വരി ചൊല്ലുമ്പോഴും മേമ്പൊടിയായി നമ്പൂരാര്ടെ വക ഒന്ന് പൂശും.
“ജലം കുടിച്ച്…” രാമൻ പ്രോത്സാഹനം തേടി ഒന്നുനോക്കി.
“അതെന്താ വെള്ളം കുടിക്കാൻ പറ്റൂലേ”, എന്നായി തെക്കേടം.
“തണലു കുടിച്ച്…”, കവി തുടർന്നു.
“എന്റെ തെക്കേടത്തമ്മേ...”, തെക്കേടം അലറിക്കരഞ്ഞു.
വിളി കേട്ട്, കിണറ്റുങ്കരയിൽ വെള്ളം കോരിക്കൊണ്ടിരുന്ന പാറു കയറിന്റെ പിടിവിട്ട് ഓടിവന്നു. കയറ...
ഓട്ടമത്സരം
“കാരുണ്യം വഴിയുന്ന കണ്ണുമായ് ഗൗതമൻ നീരുതേടിയലയുന്നതു കണ്ടാവാം മരുഭൂമിയിൽ മലർ വിരിഞ്ഞു...”
രാമൻ ഗദ്യകവിത മുദ്രകൂടാതെ ചൊല്ലിയാടി.
ങ്‌ഹേ, അപ്പോ ശ്രീബുദ്ധൻ പെർഷ്യേല് പോയിരുന്നോ? എന്നായി തെക്കേടത്തെ നമ്പൂരി.
നമ്പൂരീടെ സംശയം കേട്ട കവിക്ക് ധ്വനിഭംഗം വന്നു. നിവർത്തിയില്ലാതെ കവിതാശകലം വലിച്ചെറിഞ്ഞു കണ്ടം വഴി ഓടി.
നമ്പൂരി കുംഭ കുലുക്കി ചിരിച്ചു. ചെക്കനെ നാടുനടത്തിയശേഷം കാലുമ്മക്കാലും വച്ച് നാലുംകൂട്ടി മുറുക്കാനിരുന്നു രാജകീയശൈലിയിൽ തമ്പുരാൻ. വെറ്റിലയിൽ നൂറുതേയ്ക്കുമ്പോൾ മൂളി,
...
ചാതുർവർണ്യം
“ചാതുർവർണ്ണ്യം മഹാഭാഗ്യം. നമുക്കും കിട്ടണം പണം, അധികാരം, അഹങ്കാരം...”,
രാമകവി തെക്കേടത്തോട് അന്നത്തെ ഭാവന ശ്ലോകത്തിലാക്കി ചൊല്ലുകയായിരുന്നു.
ആധുനികന്റെ നാവീന്ന് ഇങ്ങനെയൊരു പുരാണം കേട്ടപ്പോ കൗതുകമേറി നമ്പൂരിക്ക്.
“ന്നിട്ടോ രാമാ?”, എന്നായി തെക്കേടം.
“ന്നിട്ട് വേണം കൊറച്ച്പേരെ ചവിട്ടിക്കൂട്ടി മതിലിൽ ഒട്ടിക്കാൻ.
സഹിക്കണേന് ഒരതിരില്ലേ തമ്പ്രാ...” എന്നു തനിനെറം കാട്ടി കവികുലോത്തമൻ.
രാമകവി പറഞ്ഞുനിർത്തണേന് നുമ്പ് നമ്പൂരി കെണറ്റില് ചാടി.
“ബാധ കലശലായീ ന്നാ തോന...
അകത്തും പുറത്തും
1.
അകത്താര്?
ഞാൻ.
പുറത്തോ?
പുറത്തും ഞാൻ തന്നെ!
ന്ന്വച്ചാൽ?
അതന്നെ, സർവ്വവ്യാപി, "അശരീരി".
വായു, ജലം, മണ്ണ്, വിണ്ണ്… അങ്ങനെ വേണ്ടോട്ത്തും വേണ്ടാത്തോട്ത്തും ഒക്കേറ്റിലും ഞാൻ ണ്ട്.
വരണതും പോണതും ആരും അറീല്യ.
“അയ്യോ, കൊറോണ” ന്ന് അലറി ഓടി രാമകവി.
പള്ളിവാള് കുലുക്കി, അലറിച്ചിരിച്ചു വൈറസ് പിന്നാലെ!
കുമ്പകുലുക്കി ശ്വാസംമുട്ടെ ചിരിച്ചു, തെക്കേടം . എപ്പഴും ഞാൻ മാത്രം ഓട്യാ മത്യോ, എടയ്ക്കൊക്കെ ഒരു മാറ്റം വേണ്ടേ!
 ...
ഇന്റർവ്യൂ
ചോദ്യം : എന്നുതൊട്ടാ സാർ എഴുതിതുടങ്ങിയേ? ഏതാണ് കൂടുതൽ ഇഷ്ടം? ആർക്കുവേണ്ടിയാ ഇതൊക്കെ എഴുതുന്നേ?
രാമകവി – ജനിച്ചനാൾ മുതലേ കവിത ചൊല്ലുമായിരുന്നു, ആദ്യം എഴുതിയ കവിത, ‘മ്മേ...’ ന്നായിരുന്നു. ന്റമ്മ ചിരിച്ചു. അപ്പോ ഞാനും ചിരിച്ചു.
പിന്നെ കഥ പറഞ്ഞു തുടങ്ങി. എല്ലാരും ചിരിച്ചു, ഞാനും ചിരിച്ചു. അപ്പൊ, നിക്ക് മൻസ്സിലായി ഞാൻ വലിയ സംഭവാന്ന്.
പിന്നെപ്പിന്നെ ന്റെ കഥ കേട്ട് കൂട്ടുകാരും നാട്ടുകാരും ചിരിച്ചു...
അതീപിന്നെ എഴുത്തു നിർത്തീല്ല. ഇപ്പോ, എന്നെക്കണ്ടാരുമീ നേർവഴി നടക്കൂ...
ആരാ ?
രാമകവി വരമ്പത്തൂടെ വരുമ്പം കാവിയുടുത്ത ഒരു സ്വാമ്യാര് എന്തോ ആലോചിച്ചു എതിരെ വരുന്നതു കണ്ടു.
അയാളെ ഒന്ന് വടിയാക്കാം ന്നു കരുതിയ രാമൻ ഭവ്യതയോടെ തൊഴുതോണ്ട് ആരാഞ്ഞു,
"സാമ്യാര് ആരാ?"
"ആരോ...", എന്നായി സാമ്യാര്.
"അപ്പൊ, ആരെന്നറിയാത്തോനോ?", കവിജ്ഞൻ വിട്ടില്ല.
"ആരാകിലെന്തെന്നാ ഇപ്പൊ", സാമ്യാരും മോശമല്ല.
"ഓ, അപ്പോ പരനാവും",
പാര വിനയാന്വിതനായി, അർദ്ധനിമീലിതനായി, ഭക്തനായി.
"ആരെന്നറിയില്ലപ്പനെ. പരനല്ല നിശ്ചയം", സാമി ആസാമിയായി. വാളെടുത്തു തുള്ളാനായി മുണ്ടുംമുറുക്കി.
ഇ...
ഓണത്തല്ലും പപ്പടോം
രാമകവി കുന്തിച്ചിരുന്ന് എഴുതിത്തുടങ്ങി.
പണ്ട് ണ്ടായ ഒരു കഥേണ്. പൊക്കണോം പൊക്കി, പൊടിക്ക് മാത്രം പൊക്കം ള്ള ഒരു ചെക്കൻ നാടുതെണ്ടി മലനാട്ടില് വന്നൂത്രേ!
കരുതിക്കൂട്ടിയാണ് വരവ്.
തക്കിടിമുണ്ടൻ, കുരുത്തംകെട്ട ചെക്കൻ തമ്പ്രാന്റെ നുമ്പില് ചെന്ന് തലപൊക്കി നോക്കി...
തമ്പ്രാൻ പൊക്കത്തിലാണ്!
പരമ്പരാഗതമായി അരചനായി വാഴണ മൂന്നാമ്പ്രാൻ താഴോട്ട് നോക്കി. ഒരു കൊശവൻ മുൻപിൽ കിടന്ന് നുളയുന്നു. അദ്ദേഹം മൊഴിഞ്ഞു
“എന്തൂട്ടാ ഗെഡ്...
ഓണവാർത്ത
വായിൽ നെറച്ചും താംബൂലദ്രാവകമിട്ട് കുഴച്ചു തെക്കേടം മൊഴിഞ്ഞു,
കേട്ട്വോ രാമാ നീയ്യ്?
മാവേലി കേരളം ഭരിച്ചു എന്നത് കെട്ടുകഥയാത്രേ. ഓണവുമായി മഹാബലിക്കുള്ള ബന്ധം മനസിലാകുന്നില്ലാന്ന് പത്രത്തില് ണ്ട്.
നെന്റെ സംശയം തീർന്നില്യേ. മ്മടെ നാട്ടില് മാവേലി ഇല്യാന്നേ ഉള്ളു. എന്നാലും വാമനൻ ഇണ്ട് ന്ന് തീർച്ചയാ".
നമ്പൂരി അർദ്ധനിമീലിതമാക്കിയ ദൃഷ്ടികളോടെ വടക്കോട്ട് നോക്കി പ്രാർത്ഥിച്ചു, "കൃഷ്ണാ ഗുരുവായൂരപ്പാ നീയേ തുണ".
ഒരു മുഴം മാറിനിന്ന് ആകാംക്ഷാഭരിതനായി രാമകവി വിതുമ്പി, "അപ്പോ വരുംകൊല്ലം ഓ...
ഇരുണ്ട ഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വച്ച് : അവ...
Durham University യിലെ പീറ്റർ ടിംസ്, ക്രിസ്റ്റിൻ മെറെൽ (Peter Tymms, Christine Merrel) എന്നിവർ ipips (www.ipips.org) നു വേണ്ടി വർഷങ്ങളായി പല നാടുകളിലും ഗവേഷണം ചെയ്യുന്നുണ്ടായിരുന്നു. UK, Russia, Abudabi, Brazil, RSA തുടങ്ങിയവ അവയിൽ ചിലതുമാത്രം.
ല്സോത്തോയിലെ സ്‌കൂളുകളിൽ ഗവേഷണം ചെയ്യുവാൻ താല്പര്യം ഉണ്ടോ?, പീറ്റർ ചോദിച്ചു.
നൂറുവട്ടം സമ്മതം. ടോണിയാണ് പീറ്ററിനും എനിക്കുമിടയിലെ പാലം. ഒന്നാം ക്ലാസിൽ കുട്ടികൾ പഠിക്കുവാൻ ചേരുമ്പോഴും അതേ വർഷാവസാനം പഠനം അവസാനിക്കുമ്പോഴും അവരുടെ ...
ഇരുണ്ട ഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വച്ച് R...
ഈ കാലയളവിലാണ്
അയർലണ്ടിലെ ഒബ്ലേറ്റ്സ് ഒരു കാര്യം ആവശ്യപ്പെട്ടത്. ല്സോത്തോയിലെ പള്ളിവക സ്കൂളുകളുടെ വിദ്യാഭ്യാസനിലവാരത്തെക്കുറിച്ച് ഒരു പഠനം നടത്തണം.
അപ്പോഴേക്കും വർഷങ്ങൾ പോയതറിയാതെ ഞാൻ ഒഴുകുകയായിരുന്നു. 2016 ഏപ്രിലിലാണ് ഞാൻ PhD എടുത്തത്. അതേ കാലത്ത് തന്നെ ഒബ്ലേറ്റ്സ് ഈ നിർദ്ദേശം വച്ചു. ല്സോത്തോയിലെ കത്തോലിക്കാപള്ളി വക സ്‌കൂളുകളെക്കുറിച്ച് ഒരു പഠനം വേണം. അതിനു പ്രധാന കാരണം, പള്ളി സ്‌കൂളുകളിൽ നിന്നും സഹായം ആവശ്യപ്പെട്ടുകൊണ്ട് കുറെയേറെ അപേക്ഷകൾ വരുന്നുണ്ടായിരുന്നു. പള്ളി വക സ്...