Home Authors Posts by എ.ജെ. മുഹമ്മദ്‌ ഷഫീര്‍

എ.ജെ. മുഹമ്മദ്‌ ഷഫീര്‍

0 POSTS 0 COMMENTS
ജനനം 1973-ല്‍. 1993ല്‍ എറണാകുളം മഹാരാജാസ്‌ കോളേജില്‍ നിന്ന്‌ ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ ബിരുദം. അതേ വര്‍ഷം മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ യുവജനോത്സവത്തില്‍ ചെറുകഥയ്‌ക്ക്‌ ഒന്നാം സ്ഥാനം നേടി. തുടര്‍ന്ന്‌ ജോര്‍ജ്‌ കിത്തു, സിബിമലയില്‍ എന്നിവരുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ‘സിൽവർ ഓഗസ്‌റ്റ്‌ ഇന്റര്‍നാഷണല്‍’ എന്ന പേരില്‍ ഒരു സിനിമാനിര്‍മ്മാണപ്രസ്ഥാനം സ്വന്തം സംരംഭങ്ങള്‍ക്കായി രൂപീകരിക്കുന്നു. അവിവാഹിതന്‍. വിലാസം: ‘സിൽവർഓഗസ്‌റ്റ്‌’, മാളികംപീടിക, പി.ഒ. ആലങ്ങാട്‌, എറണാകുളം ജില്ല. Address: HASH(0x7ffdea95f150) Post Code: 683 511

നാവികന്റെ അനുശീലനങ്ങൾ

അനന്തതയിൽ, എന്റെ കപ്പലിനെ പിന്തുടരുന്ന ഈ മത്സ്യങ്ങളുടെ ആഹ്ലാദം, എന്നെ വിസ്‌മയിപ്പിക്കുന്നു. യുദ്ധസജ്ജരായിരച്ചെത്തുന്ന ജലത്തിന്റെ സൈനികർക്കിടയിൽ, മിന്നലുകൾ പോലെ, നൂറ്റാണ്ടുകൾക്കു മുൻപേ മറഞ്ഞുപോയൊരു വൻകരയുടെ ഉജ്ജ്വലമായ ഓർമ്മകൾപോലെ, അവരെന്നെ ഊർജ്ജസ്വലനാക്കുന്നു. ഞാൻ ഒരു കടൽജീവിയല്ല. എനിക്കു മുങ്ങിമരിക്കേണ്ടിയിരിക്കുന്നു. ജലത്തിന്റെ അപരിചിതമായ കനം, എന്റെ കപ്പൽപ്പായകളെ ശ്വാസം മുട്ടിച്ചു തുടങ്ങിയിരിക്കുന്നു. മുങ്ങിത്താഴുമ്പോൾ, കടലിരമ്പം എന്റെ ശരീരത്തെ ലംബവും തിരശ്ചീനവുമായി പിളർത്തുമ്പോൾ, ഈ മത്സ്യങ...

സമുദ്രത്തേക്കാൾ പഴക്കമേറിയ മരക്കപ്പൽ

‘സമുദ്രത്തേക്കാൾ പഴക്കമേറിയ മരക്കപ്പൽ’ എന്ന കവിതയുടെ പുതുമ നമ്മെ ആഹ്ലാദിപ്പിക്കുന്നു. സ്വപ്‌നത്തിന്റെ ദ്രവപ്രകാശത്തിൽ മുങ്ങി നനഞ്ഞെത്തുന്ന ബിംബങ്ങൾ. ആത്മാവിന്റെ അഗാധതകളിലെ വിസ്‌മൃതചോദനകളെ അവ പുനരുജ്ജീവിപ്പിക്കുന്നു. ഒക്‌ടേവിയോ പാസിന്റെ കാവ്യബിംബങ്ങളെപ്പോലെ ഉജ്ജ്വലമായ പരികൽപ്പനകൾ നിറഞ്ഞ ‘.... മരക്കപ്പൽ’ പക്ഷേ, പാസിൽ നിന്നു വിഭിന്നമാകുന്നത്‌ അതിന്റെ ശിൽപ്പപരമായ നേർരേഖീയത കൊണ്ടാണ്‌. ഈ നേർരേഖീയത, എന്തുകൊണ്ടോ, എൽഗ്രെക്കോ പെയിന്റിംഗുകളിലെ തീക്ഷ്‌ണ നിറങ്ങളുടെ ലംബപരതയെയാണ്‌ നമ്മെ ഓർമ്മിപ്പിക്കുന്നത്‌...

തീർച്ചയായും വായിക്കുക