ഐസക് ഈപ്പന്‍
പ്രണയം
മഞ്ഞുകാലത്തായിരുന്നു അവർ കണ്ടുമുട്ടിയതും പ്രണയിച്ചതും. മഞ്ഞിന്റെ തീവ്രതയിൽ അവർ പരസ്‌പരം ചൂടുപകർന്നു. വസന്തത്തിൽ അവർ ആഹ്ലാദത്താൽ വീർപ്പുമുട്ടി. ഒരാളില്ലെങ്കിൽ മറ്റെയാൾക്കു ജീവിതമില്ല എന്നു പറഞ്ഞു. വീണ്ടും വേനലെത്തിയപ്പോൾ അവൻ പറഞ്ഞു. “എന്തൊരു ചൂടാണ് നീ അടുത്തുള്ളപ്പോൾ, നമുക്ക് വേർപെടാം.” Generated from archived content: story2_july15_10.html Author: aisac_eeppan