അശ്രഫ് ആഡൂര്
ക്യൂ
എഴുത്തുകാരനാവാനുളളവരുടെ ക്യൂവിൽ അവസാനത്തെ ആളായി ഞാൻ നിൽക്കുകയായിരുന്നു.... പിറകിൽ വരുന്നവരൊക്കെയും എന്റെ പ്രാകൃതവും വിയർപ്പ് നാറുന്നതുമായ വേഷത്തെ അതിജീവിച്ചുകൊണ്ട് മുന്നോട്ട് പോയിക്കൊണ്ടിരുന്നു..... ഞാൻ ക്യൂവിലാണെന്ന് ഓർക്കുകപോലും ചെയ്യാതെ.... എന്തിനും ഏതിനുമൊരു അറുതി ഉണ്ടാകുമല്ലോ. പിറകിൽ മറ്റാരും കടന്നുവരാനില്ലാത്ത നേരം ഞാനും എത്തപ്പെട്ടു. തണുത്ത മുറിയിൽ ചാഞ്ഞുകിടക്കുന്ന എക്‌സിക്യൂട്ടീവ് കസേരക്ക് മുന്നിൽ.... കസേരക്ക് മുന്നിൽ ഞാൻ കഥ സമർപ്പിച്ചു. കഥ തുറന്നുപോലും നോക്കാതെ കസേ...