അഹമ്മദ് മുഈനുദ്ദീന്‍
മൊഴി
അയാൾ ഒരു സോഷ്യലിസ്‌റ്റാണ്. എല്ലാം തുറന്ന് പറയുന്ന പ്രകൃതൻ! ആദ്യരാത്രിയിൽ തന്റെ സദാചാര ലംഘനങ്ങളേയും സ്വഭാവ ദൂഷ്യത്തെ പറ്റിയും ഒട്ടും ലജ്ജയില്ലാതെ അവളോട്... പിന്നെ അവളുടെ രഹസ്യങ്ങളിലേക്ക് അവൻ കാത് കൂർപ്പിച്ചു. പരസ്പരം മനസ്സിലാക്കുമ്പോഴുണ്ടാകുന്ന ദാമ്പത്യ വിജയത്തെ കുറിച്ച് അയാൾ വാചാലനായി. അവൾ അവളുടെ മനസ്സിലെ അണിയറ പൂട്ടുകൾ തുറന്നു. പിറ്റേന്ന് അയാൾ അവളെ മൊഴി ചൊല്ലി.... Generated from archived content: story4_july.html Author: ahammed_muinudheen
നുണ
നട്ടാൽ മുളക്കുന്ന നുണകൾ പഴക്കം ചെന്നൊരു പ്രസ്ഥാനമാണ്. അസ്‌ഥിത്വമില്ലാത്ത നുണകൾ പെൺചിലന്തിയാണ്. പാർശ്വ ഫലങ്ങളില്ലാത്ത നുണകൾക്ക് സുതാര്യതയേറും. ആറ്റിക്കുറുക്കിയ നുണകൾ കുറുക്കുവഴികളാണ്. കടഞ്ഞെടുത്ത നുണകൾ നരകമാണ് ഇഹത്തിലും, പരത്തിലും. Generated from archived content: poem11_nov.html Author: ahammed_muinudheen