അഹല്യ ശ്രീജിത്ത്
നീ വരുവോളം…..
നീ വരുവോളം നിന്നെ തേടി ഞാൻ
ഈ വഴിത്താരയിൽ കാത്തു നിൽക്കെ
മഴ വന്നു വെയിൽ വന്നു പുലരിയും-
പൂക്കളും ഒന്നായി ഇവിടെ നൃത്തമാടി.
കനൽ വീണെരിയും ഈ വഴിത്താരയിൽ
കുളിർമുല്ല ഞാനെന്നോ നട്ടിരുന്നു
സ്നേഹത്തിന് പുതുമഴ വര്ഷിച്ചതിലൊരു
പൂവായ് എൻ മനം വിടർന്നിരുന്നു.
പകൽ മഴ നനയുമ്പോൾ ഞാനീ കനവിലെന്റെ
തെളിനിഴലെന്നോ മറന്നിരുന്നു
ഹൃദയത്താലുരുകുന്ന നറുവെണ്ണ എന്നിൽ
നീ പ്രണയത്തിൻ മധുരമായ് പകർന്നിരുന്നു