അഡ്വ. എ. നസീറ
ജാഗ്വര്‍
ശീതം തളം കെട്ടിയ വാഹനത്തിനുള്ളിലെ ലഹരിയുടെ മണം അവരെ കൂടുതല്‍ ഉന്മേഷവാന്മാരാക്കി. അവര്‍ നാലു പേര്‍ മെഡിസിനു പഠിക്കുന്നവര്‍ അച്ഛനമ്മമാരുടെ ധന മികവില്‍ ഇടം നേടിയ മൂവരും. സ്വന്തം മിടുക്കില്‍ സ്ഥാനം പിടിച്ചു പറ്റിയ സ്കൂളദ്ധ്യാപികയുടെ മകനും. കമ്പത്തിന്റെ കാര്യത്തിലൊരുപോലെയവര്‍ എന്‍ഫീല്‍ഡ്, ബി എം ഡബ്ലിയു, ബെന്‍സ് അവരങ്ങനെ പലരേയും കാമത്തോടെ പ്രാപിച്ചുകൊണ്ടിരുന്നു. ഇന്നിതാ ജാഗ്വറിനോടൊപ്പം തീര്‍ത്ഥാടനയയാത്ര. പേരെടുത്ത വ്യവസായി മകനു നല്‍കിയ വാഗ്ദാനം നിറവേറ്റി. മെഡിസിനു ചേര്‍ന്ന മകനോടു കാട്ടിയ വാത്സല്യം. ...