അഡ്വ. സി.ജി.സുരേഷ് ബാബു
നിസ്സഹായന്റെ പ്രാർത്ഥന
കേരളം പണ്ടും ഭ്രാന്താലയമായിരുന്നു. വിവേകാനന്ദസ്വാമി കേരളത്തെ ഭ്രാന്താലയമെന്ന് വിളിച്ചു. ജാതിയും, ഉപജാതിയും, പ്രാകൃതാചാരങ്ങളും, ബ്രാഹ്‌മണപൗരോഹിത്യവും, നിരക്ഷരതയും, ദാരിദ്ര്യവും ആകെക്കൂടി കേരളരാജ്യം മറ്റുളളവർക്ക് അറപ്പുളവാക്കുന്നതായിരുന്നു. നാലുകെട്ടിന്റെയും എട്ടുകെട്ടിന്റെയും അന്തഃപുരങ്ങളിൽ മുല്ലപ്പൂചൂടി രാജാക്കന്മാരേയും നമ്പൂതിരിമാരെയുംകാത്ത് ഉറക്കമിളച്ചിരിക്കുന്ന തമ്പുരാട്ടിമാർ, ദാസിപ്പുരയുടെ കതകിൽ മുട്ടിമുട്ടിത്തളർന്ന് പ്രതീക്ഷവിടാതെ കാത്തിരിക്കുന്ന തമ്പുരാക്കന്മാർ, മാറുമറയ്‌ക്കാതെ ഒരു ...