ആദിത്യ ബന്‍സീര്‍
ആനപ്പുറത്തൊരു സവാരി
അവധിക്കാലത്തെ ഞങ്ങളുടെ പ്രധാന പണി ക്രിക്കറ്റ് കളിയാണ്. പക്ഷേ ഗോകുലും അജിയും രാവിലെ അമ്മവീട്ടിൽ പോയതുകൊണ്ട് ഇന്നത്തെ കളി മുടങ്ങി. ഞാനും കൂട്ടുകാരൻ ഗുരുദത്തും കൂടെ ഒരു ചിത്രകഥയും വായിച്ചു വീട്ടിലെ വരാന്തയിൽ ഇരുന്നു. അപ്പോൾ ചങ്ങല കിലുങ്ങുന്ന ഒരു ശബ്‌ദം. ആന വരുന്നുതായിരിക്കുമെന്നു തോന്നി. ഞങ്ങൾ മുറ്റത്തേക്കിറങ്ങി നോക്കി. അതെ. ആനയാണ്. വലിയ ഒരു കൊമ്പനാന. അവൻ പുഴയരികിലെ റോഡിലൂടെ പടിഞ്ഞാറുനിന്നും വരികയാണ്. ഞങ്ങൾ പുഴയരികിലേക്കോടിയപ്പോഴല്ലേ അത്ഭുതം. ആന വലത്തോട്ടു തിരിഞ്ഞു ഞങ്ങളുടെ വീട്ടിലേക്കാ...