ആദിത്ത് കൃഷ്ണ ചെമ്പത്ത്
ഭഗോതിയുടെ ആര്‍ത്തവകാലം
ഉടലുറങ്ങുന്ന സമയം
ഇരുട്ടു വേശ്യകള്‍
തെരുവില്‍ പേക്കൂത്താ-
ടുന്ന പോലെ.
ഒരുവള്‍,
അമ്പലനടയില്‍,
വേനല്‍ പോലെ തിളയ്ക്കുന്നു.
നൃത്തമല്ല
ചിലമ്പൊലിയില്ല
കൈയ്യില്‍ ഉടവാളില്ല.
ഗാഥകള്‍ പിറന്നു വീണ
കളമെഴുത്തുകളില്ല.
അകിടില്‍ വ്രണം
പൊട്ടിയ പോലെ..
പെണ്ണൊരുത്തി,
ആകാശത്തെ നോക്കി
ജ്വലിക്കുന്നു.
ജാലകപ്പുറത്തിനു കീഴെ
ചൊറികൊണ്ട് ,
തൊലിയളിഞ്ഞ പട്ടികള്‍
കുരക്കുന്നു.
ജ്വര മാറാതെ,
രക്തം മണത്ത്
നടക്കുന്നു.
പടിയിറങ്ങി പോകുന്നു
ഭയം കറുപ്പിച്ച കണ്ണുകളാല്‍
കരിങ്കുട്ടിമാര്‍....
പാമ്പിന്...