Home Authors Posts by ആദർശ്.ജി

ആദർശ്.ജി

4 POSTS 0 COMMENTS
അധ്യാപക ദമ്പതികളുടെ മകനായി കൊല്ലം ജില്ലയിലെ കരിങ്ങന്നൂരിൽ 1988 ൽ ജനനം. കൊല്ലം ശ്രീനാരായണ കോളേജിൽ നിന്ന് ബി.എസ്‌. സി ഡിഗ്രിയും ആയുർ മാർത്തോമ കോളേജിൽ നിന്ന് എം സി എ യും നേടി ഇപ്പോൾ കേരള ഗ്രാമീൺ ബാങ്ക് റോഡുവിള ബ്രാഞ്ച് മാനേജർ ആയി സേവനമനുഷ്ഠിക്കുന്നു. ഓൺലൈൻ മാധ്യമങ്ങളിൽ ചെറുകഥകളും പുസ്തകാസ്വാദനവും എഴുതാറുണ്ട്.

കച്ചവടം

  ബീച്ചിലേക്ക് ആളുകൾ ഇറങ്ങുന്നതിന്റെ സമീപം അവൻ തന്റെ വണ്ടി പാർക്ക് ചെയ്തു. ടയറിന്റെ മുന്നിലും പിന്നിലും ഓരോ കല്ലുവച്ച് വണ്ടി ഹാൻഡ് ബ്രേക്ക് ആക്കി. ബീച്ചിലേക്ക് നോക്കിയ അവന്റെ മുഖത്ത് സന്തോഷം അലതല്ലി സന്ധ്യ ആകുന്നതിനു മുൻപ് തന്നെ നല്ല ആളുണ്ടല്ലോ. "കപ്പലണ്ടി, കപ്പലണ്ടി, ചൂട് കപ്പലണ്ടി "അവന്റെ വിളിയുടെ താളം കടൽ കാറ്റിനെ പോലെ ആളുകളെ ആകർഷിച്ചു കൊണ്ടിരുന്നു. അതിനിടയിൽ അവന്റെ വണ്ടിക്ക് സമീപം പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നു ഇറങ്ങിവന്ന സുന്ദരിയായ യുവതിയിൽ അവന്റെ കണ്ണുകളുടക്കി.എന്തോ ഒരു...

ലോൺ സാങ്ഷൻ ഡേറ്റ്

      ട്രെയിനിന്റെ നീട്ടിയുള്ള ചൂളംവിളി ആണ് വൈശാഖിനെ ഉണർത്തിയത്. വൈശാഖ് വാച്ചിലേക്ക് നോക്കി സമയം ആറു മുപ്പതായി. പുറത്തേക്കു നോക്കി ചെറിയ ചാറ്റൽ മഴയുണ്ട് സ്റ്റേഷൻ എത്താറായി എന്നുതോന്നുന്നു. ട്രെയിനിന് വേഗത കുറഞ്ഞു കുറഞ്ഞു വരുന്നു. വൈശാഖ് പതുക്കെ എഴുന്നേറ്റു കമ്പാർട്ട്മെന്റിൽ വൈശാഖിനെ കൂടാതെ വളരെ കുറച്ചുപേരേ ഉള്ളു എല്ലാവരും തന്നെ ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ് പുറത്ത് ഫ്ലാറ്റ്ഫോം കണ്ടു തുടങ്ങി ട്രെയിൻ പതുക്കെ നിന്നു. ബാഗുമെടുത്ത് വൈശാഖ് സ്റ്റേഷനിലേക്ക് ഇറങ്ങി. മനോഹരമായ ഒ...

കാലനും കുരയും

    വേലക്കാരൻ കേശു കൊണ്ട് വന്ന ആഹാരം കഴിച്ചു ഒന്നു മയങ്ങിയതേ ഉള്ളു ചിണ്ടൻ. വീടിന്റെ തെക്കു വശത്തു നിന്നു കേട്ട ആ ശബ്ദം ചിണ്ടനെ ഉണർത്തി. പതിവിലും രുചി കൂടിയ ആഹാരമാണ് ഇന്ന് കേശു നൽകിയത് അതിന്റെ രുചിയിൽ കുറച്ചു കൂടുതൽ കഴിച്ചു അതുകൊണ്ടായിരിക്കും ഒരു ക്ഷീണം പോലെ ഒന്ന് മയങ്ങിപോയി. ചാടി എഴുന്നേറ്റ അവൻ ചെവി കൂർപ്പിച്ചു. അതേ തോന്നിയതല്ല, പറമ്പിന്റെ തെക്കു വശത്തു നിന്നും ആരോ നടന്നു വരുന്ന ശബ്ദം, അവൻ ചാടി മുറ്റത്തേക്ക് ഇറങ്ങി തെക്കുവശത്തേക്ക് നോക്കി കുരച്ചു. 'ആരായിരിക്കും അത് കുറിഞ്ഞി പ...

മാന്ത്രികനിമിഷങ്ങൾ

നഗരത്തിലെ വി ഐ പി കോളനിയിലെ വീട്ടിൽ ഇരുന്നു ചിക്കൻപീസുമായി യുദ്ധം തീർത്തു എഴുനേൽക്കാൻ ഒരുങ്ങുമ്പോഴാണ് റിട്ടയേർഡ് എസ്.ഐ ഫൽഗുണൻപിള്ള ആ ശബ്ദം കേട്ടത്. ഇരുമ്പ്ദണ്ഡ് കൊണ്ട് ഇരുമ്പ് പ്ലേറ്റിൽ അടിക്കുന്ന ശബ്ദം. സമയം രാത്രി 9 കഴിഞ്ഞു 'ഈ സമയത്ത് ഒരു കപ്പലണ്ടിക്കച്ചവടമോ വീടുകൾക്കു മുന്നിൽ ‘ ഫല്ഗുണൻപിള്ളയിലെ പോലീസുകാരൻ സടകുടഞ്ഞു എഴുന്നേറ്റു. ഭാര്യ ഭഗീരഥിയുടെ കോളോണിവാർത്തകൾ അവസാനിക്കുന്നത് കാത്തുനിൽക്കാതെ കുപ്പിയിലിരുന്ന വവ്വാലിന്റെ നീര് ഒരു ഗ്ലാസ്‌ കൂടി ഒഴിച്ചു കുടിച്ച് അയാൾ എഴുന്നേറ്റു. ഉടനെ മൊബൈൽ എടു...

തീർച്ചയായും വായിക്കുക