അച്യുത് രാജീവ്
ഏകാകികളായ വൻകരകൾ
അകന്നകന്ന്
ഇരുധ്രുവങ്ങളിലേക്ക്
എത്തിപ്പെട്ടു നാം.
വിരഹത്തിന്റെ തീഷ്ണതാപത്തിലും
ഉരുകാത്ത മഞ്ഞുപാളികളായി നാം.
വ്യർത്ഥമായ വാശിയിൽ
ഉറഞ്ഞുപോയ കഠിനരൂപങ്ങളായി.
അലിയാത്ത മാനസങ്ങൾക്കിടയിൽ
മൗനം, ഒരു മഹാസമുദ്രത്തിന്റെ
അപാരതപോലെ നിലകൊണ്ടു.
ഇന്ന് നാം രണ്ട്
വിഭിന്ന ഭൂഖണ്ഡങ്ങളായ്
അറിയപ്പെടുന്നു.
പരസ്പ്പരം ഒരിക്കലും
കാണാത്ത , അറിയാത്ത
ഏകാകികളായ രണ്ട് വൻകരകൾ.
കഥയില്ലാത്തവൻ
കേട്ടുകേട്ടിരിക്കും ഞാൻ പണ്ട്
വിസ്മയചിത്തനായ്
അച്ഛൻ ചൊല്ലും കഥകളെല്ലാം.
പലവുരു ചൊല്ലിക്കേട്ടതുപോലും
പിന്നെയും കേൾക്കുവാൻ ചോദിക്കും
അക്കഥ ഒന്നു ചൊല്ലുമോ വീണ്ടുമച്ഛാ.
അത്രമേൽ ഹൃദ്യമായിരുന്നഛന്റെ
അംഗവിക്ഷേപങ്ങൾ
അകമ്പടിയായുള്ളോരവതരണം.
ഇഷ്ടമായിരുന്നെനിക്കാ
കഥാവതരണങ്ങൾ അന്നു മറ്റെന്തിലുമേറെ.
കണ്ടിരുന്നു ഞാൻ നേരിലെന്നപോൽ
അച്ഛന്റെ മാറിമറയുന്ന ഭാവങ്ങളിലൂടെ കർണ്ണനെ , ദുര്യോധനനെ
സീസറെ, ബ്രൂട്ടസ്സിനെ,
മാർക്ക് ആന്റണിയെ , രാമനെ
എന്നപോലെത്രയെത്ര കഥാപാത്രങ്ങളെ.
അച്ഛൻ കഥപറ...
വരി
വിശപ്പിന്റെ വരിയില്‍
വാലറ്റത്തായ് വലഞ്ഞ് നില്‍പ്പാണ്.
വിലങ്ങനെ വീണ വിധിയെ
പഴിച്ചുള്ള നില്‍പ്പാണ്.
വെള്ളം വിഴുങ്ങിയ വീടിനെ
വിശപ്പിലും ഓര്‍ത്തുള്ള നില്‍പ്പാണ്.
വാഴ്വിലേക്കുള്ള വള്ളമടുപ്പിച്ചുതന്ന
മുക്കുവന്മാരെ , ആഴിയില്‍ വലവീശിയും
വലിച്ചും മാഴ്കുന്ന വീരരെ ,
മനസ്സാലെ തൊഴുതുള്ള നില്‍പ്പാണ്.
വരിനിന്നു വാങ്ങിയ കഞ്ഞി
വെന്തുപോയെന്ന പഴിയില്ല ,
വേവലാതികളുടെ വേവില്‍ വമിക്കും
ആവിയാറ്റുവാന് വൃഥാ
വെമ്പുന്നു മനം.
ചെപ്പ്
തിരയാറുണ്ട് ഞാനിപ്പോളും
കൗമാരത്തിന്റെ പടികളേറവെ
അറിയാതെ കളഞ്ഞുപോയ
ബാല്യത്തിന്റെ ചെപ്പ്.
അതിലുണ്ടായിരുന്നെന്റെ
അടങ്ങാത്ത കൗതുകങ്ങള്‍.
ഒടുങ്ങാത്ത കളിചിരികള്‍
കുസൃതിയും കുറുമ്പും ,
അപ്പുപ്പന്‍താടിയുടെ വെണ്മപോലെ
കറപുരളാത്ത ചേതന ,
കുന്നിക്കുരുവിന്റെ ചുവപ്പുപോലെ
നിര്‍മ്മലമായ സ്നേഹം ,
ജാതിഭേദങ്ങളറിയാത്ത
സൗഹൃദഭാവങ്ങള്‍,
പിണക്കങ്ങളെ എളുപ്പത്തില്‍
മായ്ക്കുമൊരു മായാമഷിത്തണ്ട് ,
കൊച്ചുസ്വപ്നങ്ങള്‍ ചാലിച്ച
ചായങ്ങള്‍ ,
അവധിക്കാലങ്ങള്‍ കൊഴിച്ച
മാമ്പഴങ്ങളുടെ ഗന്ധം.
കുടയെ മറന്നു നനഞ്ഞ
മഴ...