Home Authors Posts by ആചാരി തിരുവത്ര

ആചാരി തിരുവത്ര

0 POSTS 0 COMMENTS

പരശുരാമൻ

അനന്തപുരിയിലുളള ഒരു പഞ്ചനക്ഷത്ര ഹോട്ടലാണ്‌ രംഗം. സ്വദേശികളും വിദേശികളും തിങ്ങിനിറഞ്ഞ ആ കെട്ടിട സമുച്ചയത്തിൽ നിന്നും ഒഴുകി വന്ന മധുരം കിനിയുന്ന ഗാനങ്ങൾ ആസ്വദിച്ചുകൊണ്ട്‌ ഒരു ഒഴിഞ്ഞ കോണിൽ രാജകീയ പ്രൗഢിയുളള കസേരയിൽ ഏകനായി ഞാനിരുന്നു. പോപ്പ്‌ സംഗീതവും അടിപൊടി ഗാനങ്ങളും ആ ഹാളിൽ ഒരു പ്രതിധ്വനിയായി അലയടിച്ചുകൊണ്ടിരുന്നു. വെയ്‌റ്റർ കൊണ്ടുവന്ന ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴും ആ ഹാളിലേക്ക്‌ ഗസ്‌റ്റുകളുടെ വരവ്‌ കൂടിക്കൂടി വന്നുകൊണ്ടിരുന്നു. പെട്ടെന്ന്‌ എനിക്ക്‌ നേരെ അഭിമുഖമായി താടിയും മുടിയും, നീട്ടി ...

വിചിത്രവിശേഷങ്ങൾ

ഒരു വിനോദ സഞ്ചാരകേന്ദ്രത്തിൽ വച്ച്‌ അപരിചിതരായ മൂന്നുപേർ പരസ്‌പരം പരിചയപ്പെട്ടു. അതിൽ ഒരാൾ അമേരിക്കക്കാരനും, മറ്റൊരാൾ ജപ്പാൻക്കാരനും മൂന്നാമത്തെ മലയാളിയുമായിരുന്നു. ലഘുഭക്ഷണമൊക്കെ കഴിഞ്ഞ്‌ വിശേഷങ്ങൾ പങ്കുവെക്കുവാൻ വേണ്ടി അവർ പാർക്കിന്റെ ഒരു കോണിലെ പുൽമൈതാനത്ത്‌ ചെന്നിരുന്നു. ഓരോരുത്തരും അവരുടെ നാട്ടിലെ വിശേഷങ്ങളെക്കുറിച്ച്‌ പറഞ്ഞു തുടങ്ങി. അമേരിക്കക്കാരൻ ആദ്യം തുടക്കമിട്ടു. ലോകത്തിൽവച്ച്‌ പല കണ്ടുപിടുത്തങ്ങളിലും ഞങ്ങളുടെ രാജ്യമാണ്‌ എന്നും മുൻപിൽ നിൽക്കുന്നത്‌. അതുമല്ല ഞങ്ങളുടെ നാട്ടിലെ കെ...

കാണാപ്പുറങ്ങൾ

ആ വന്ദ്യവയോധികന്റെ ആയുസ്സിന്റെ മുക്കാൽ ഭാഗവും പിന്നിട്ടു കഴിഞ്ഞിരുന്നു​‍ു. എങ്കിലും ആ മനുഷ്യസ്‌നേഹി ഒരിക്കലും ജീവിതത്തെ വെറുത്തിരുന്നില്ല. ജീവിതം മിഥ്യയാണെന്നും, മരണം സത്യമാണെന്നും ആ വൃദ്ധൻ അടിയുറച്ച്‌ വിശ്വസിച്ചിരുന്നു. തനിക്ക്‌ യാത്രയാവാനുളള എല്ലാ തയ്യാറെടുപ്പുകളും കഴിഞ്ഞ്‌ കാത്തിരിക്കുകയാണ്‌ വൃദ്ധൻ-സ്വന്തം ശവക്കല്ലറ വരെ തീർത്ത്‌. എങ്കിലും ദീർഘായുസ്സിനെ അദ്ദേഹം ലാളിച്ചിരുന്നു. ജീവിതത്തിലെ ഭാവാഭിനയത്തിന്‌ ഒരു പുരസ്‌കാരമെന്നോണം സൃഷ്‌ടിച്ച ആ ശവക്കല്ലറ ഒരു നോക്കുകുത്തിയായി നിൽക്കുന്നതിൽ ...

അരൂപി

ജീവിതയാത്രയുടെ അന്വേഷണത്തിനിടയിൽ അയാൾ സത്യത്തെ കണ്ടുമുട്ടിയപ്പോൾ ചോദിച്ചു. അങ്ങ്‌ എന്താണ്‌ യാഥാർഥ്യങ്ങളുടെ നേർരേഖയിലേക്ക്‌ വരാത്തത്‌? സത്യത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു. ക്രൂരവും, പൈശാചികവുമായ രൂപത്തോടെ എനിക്ക്‌ മനുഷ്യരുടെ ഇടയിലേക്ക്‌ വരാൻ കഴിയില്ല. ലോകത്തിന്റെ ഇന്നത്തെ അവസ്ഥയിൽ മനംനൊന്തു വിലപിക്കുന്ന മനുഷ്യരുടെ ദീനരോദനങ്ങൾ ഞാൻ കേൾക്കാറുണ്ട്‌. അശാന്തിയുടെയും അസ്വസ്ഥതകളുടെയും നടുവിൽ കിടന്ന്‌ വീർപ്പുമുട്ടുന്ന പല സാഹചര്യങ്ങളിലും ഞാൻ കടന്നു വന്നപ്പോഴും, എന്നെ പലരും നിഷ്‌കരുണം തളളിപ്...

നുറുങ്ങുകഥകൾ

മാറ്റം ജീവിക്കാൻ വേണ്ടി ഞാൻ ചിട്ടി തുടങ്ങി. ചിട്ടിയിലൂടെ തന്നെ ജീവിതം തുലഞ്ഞപ്പോൾ പിന്നെ ചട്ടി വിറ്റ്‌ വീണ്ടും ജീവിതം കണ്ടെത്തി. രോഗി മാനസികാരോഗ്യ കേന്ദ്രത്തിൽ മനഃശാസ്‌ത്രജ്ഞനായി ജോലി ചെയ്‌തപ്പോൾ മാനസികനില തെറ്റിയ ഞാൻ മനോരോഗിയായി മാറി. തൊഴിൽ ബിരുദധാരിയായി തൊഴിൽ തേടി നടക്കുന്നതിനിടയിൽ കുറെ കാമുകിമാരെ വീണു കിട്ടി. തൊഴിൽ വെറും മിഥ്യയായപ്പോൾ പിന്നെ കാമുകിമാരെ തേടി നടക്കുന്നതായി മുഖ്യതൊഴിൽ. കൂവൽ നേരം പുലർന്നു എന്നറിയിക്കാൻ കോഴി കൂവുന്നു. ആഹാരം കഴിച്ചു ഉദരം വീർത്താൽ കുറുക്കനും കൂവുന്നു...

തീർച്ചയായും വായിക്കുക