Home Authors Posts by എബി തോമസ്‌

എബി തോമസ്‌

0 POSTS 0 COMMENTS
പനയ്‌ക്കൽ വീട്‌ മുപ്പത്തടം പി.ഒ., ആലുവ - 683 110.

മോക്ഷം തേടി

നരകവാസികൾ തേടുന്നതെന്നെ ഭൂവിസ്‌ഫോടനം ഞാൻ കാണുന്നു പട്ടിണികോലങ്ങൾ തേടുന്നതെന്നെ ദുർമരണങ്ങൾ ഞാൻ കാണുന്നു കൊലപാതകികൾ തേടുന്നതെന്നെ ചുടുരക്തം ഞാൻ കാണുന്നു ജനപ്രതിനിധി തേടുന്നതെന്നെ കപടമുഖം ഞാൻ കാണുന്നു നിയമപാലകർ തേടുന്നതെന്നെ കൈക്കൂലി ഞാൻ കാണുന്നു നാട്ടുരാജാവ്‌ തേടുന്നതെന്നെ സഹയാത്രികരെ ഞാൻ കാണുന്നു അണ്‌ഡകടാഹം തേടുന്നതെന്നെ സ്വന്തം ശാപമായി ഞാൻ കാണുന്നു ഒടുവിൽ, പാടിപ്പതറിയ നാവുമായ്‌ പാരിൻ ജീവിതനൗകയിൽ മൂകസാക്ഷിയായ്‌ അലയുന്നു ഞാൻ, മോക്ഷം അകലെയാണെങ്കിലും. Generated fro...

തീർച്ചയായും വായിക്കുക