എബ്രഹാം തടിയൂര്‍
പട്ടിപിടുത്തം
നേരം പുലരുന്നതേയുളളൂ. അയാൾ സിറ്റൗട്ടിൽ പത്രത്തോടൊപ്പം കടുംകാപ്പി കുടിച്ചുറക്കുകയായിരുന്നു. പുതുതായി കൊണ്ടുവന്ന ഗ്രേലെയ്‌ഡിന് പരിശീലകൻ നിർദ്ദേശം നൽകുന്നതും നോക്കി മകൻ കാർപോർച്ചിൽ നില്‌ക്കുന്നു. അമ്പതിനായിരം നൽകിയാണ് ഗ്രേലെയ്‌ഡിനെ വാങ്ങിയത്. ഒരു പരിചാരകനെയും പരിശീലകനെയും പ്രത്യേകം വെച്ചു. ഗ്രേലെയ്‌ഡ് മുന്തിയ ഇനം നായയാണ്. ഇപ്പോൾ അപൂർവമായേ ഈ ജനുസിൽപ്പെട്ടതിനെ കിട്ടാറുളളൂ. ഒന്നോ ഒന്നരയോ ലക്ഷം കൊടുത്താലും ഇത്തരമൊന്നിനെ തരപ്പെടുത്തണമെന്ന് അയാൾ നേരത്തെ വിചാരിച്ചിരുന്നു. ഒത്തുവന്നത് ഇപ്പോഴാണ...
വെള്ളം
ദാഹിച്ചുവലയുന്ന ഒരു ഗ്രാമത്തിന്റെ വധുവായാണ് താൻ എത്തപ്പെട്ടിരിക്കുന്നതെന്ന് ആദ്യരാത്രിക്കു മുമ്പേ അവൾ അറിഞ്ഞു. സന്ധ്യയ്‌ക്ക് അമ്മായിയമ്മ വെള്ളത്തിനുള്ള പാത്രങ്ങളുമായി പുറപ്പെടുമ്പോൾ അവളോടായി പറഞ്ഞുഃ “മ്മള് പെണ്ണുങ്ങക്ക് ആദ്യരാത്രീം സൊഖോറക്കോമൊന്നും പറഞ്ഞ്‌ട്ടില്ല. വെള്ളമില്ലങ്കീ ജീവിതമില്ല. ഒര് നെമഷം നേരത്തെ ചെന്നാൽ ഒര് കുടം നേരത്തെ കിട്ടും”. പൊതുടാപ്പിന്റെ മുന്നിലെ നീണ്ടക്യൂവിൽ പാത്രങ്ങളുമായി കാത്തുനിന്നോ, കായൽതാണ്ടിയെത്തുന്ന ജങ്കാറുകൾക്ക് മുന്നിലെ ക്യൂവിൽ കടന്നുകൂടിയോ വെള്ളവുമായി നേ...