എബ്രഹാം കൊയ്‌പ്പളളി
സംവാദയുദ്ധം
സ്ഥലംഃ ദൂരദർശനപ്പെട്ടി, സമയംഃദിവസത്തിലേതും, പ്രേക്ഷകർഃ സകല ഭൂനിവാസികളും പിന്നെ ഈ ഞാനും. വിഷയംഃ സ്‌ത്രീ പദവി. സ്‌ത്രീ എന്ന പ്രയോഗം തന്നെ അടിമത്ത സൂചകമാകകൊണ്ട് അത് തളളിക്കളയണമെന്നും പുരുഷപ്രയോഗം മേധാവിത്ത സൂചകമാകയാൽ അതിനെ കീഴ്‌പ്പെടുത്തണമെന്നും മഹാഭൂരിപക്ഷത്തോടെ പാസ്സാക്കി. ഇതുകേട്ട് പരുങ്ങലിലായ പുരുഷ നിയന്ത്രിതാവിന്റെ മുഖം കണ്ട് ഈ ഞാനും കരഞ്ഞുപോയി. ക്ഷമിക്കുകഃ സ്‌ത്രീ എന്ന് പ്രയോഗിക്കാൻ ധൈര്യം വരാത്തതുകൊണ്ട് പുരുഷി എന്നോ പെണ്ണത്തി എന്നോ പറയാം. അവർക്ക് എവിടെയും വേണ്ട പരിഗണന കിട്ടുന്നില്ലെന്...