Home Authors Posts by അഭിലാഷ്‌ വേളമാനൂര്‍

അഭിലാഷ്‌ വേളമാനൂര്‍

0 POSTS 0 COMMENTS

വാണിഭം

കരയായ കരയെല്ലാം മാളിക പണിതുനാം കരയിലിനിയിടമില്ല പകുത്തു വിൽക്കാൻ! കരയേണ്ട പുംഗവാ, കാടുണ്ട്‌ കണ്ടുവോ മരമായ മരമെല്ലാം വെട്ടിവിൽക്കാം. ചെയ്യേണ്ടതൊക്കെയും ചെയ്‌തുതീർത്താൽ പിന്നെ സുസ്‌മേരവദനനായ്‌ ‘കാടി’റങ്ങാം. പിന്നെയും പോരാത്ത സമ്പാദ്യമൊക്കെയും കടൽവിറ്റ്‌ നമ്മൾക്കു സ്വന്തമാക്കാം. Generated from archived content: poem1_nov.html Author: abhilash_velamanoor

പുതിയ ചില സൂക്തങ്ങൾ

തൊപ്പിവച്ചവരും താടിവളർത്തിയവരും ജയിലിൽ. കട്ടുതിന്നുന്നവരും വേലിചാടുന്നവരും സഭയിൽ. കസേരകളിക്കാരും കയ്യാങ്കളിക്കാരും പൊതുവഴിയിൽ. അന്നം തേടിയിറങ്ങുന്ന പൊതുജനം പെരുവഴിയിൽ. ഹാ... എത്ര സുന്ദരമാണീ നാട്‌! രാജാവ്‌ നഗ്നനാണെന്ന്‌ ഉറക്കെപ്പറഞ്ഞ കുട്ടി ഇന്നായിരുന്നുവെങ്കിൽ ആൽഫാൻലീബേ നുണഞ്ഞ്‌ മിണ്ടാതിരുന്നേനെ. വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ എന്തിനേറെ നോട്ടം കൊണ്ടോ പോലും പ്രതിഷേധിക്കുന്നവന്റെ നെഞ്ചത്ത്‌ പെരുങ്കളിയാട്ടം നടത്തി അവന്റെ ശവക്കുഴിയിൽ പാർട്ടിക്കൊടികുത്തുന്നവരുടെ നാട്ടിൽ മൗനം വിദ്വാനു മാത്രമല്ല അധികാരവ...

തീർച്ചയായും വായിക്കുക