അബിലാഷ്.ആര്‍.എച്ച്
സംഗമം
ഉച്ചച്ചൂട് അസഹ്യമായിരുന്നു. രാധമ്മ ചാമ്പമരത്തണലിൽ ചുരുണ്ടുകൂടി കിടന്നു. അപ്പൂ, ഉറങ്ങ് മോനേ. അപ്പുവിന് ഉറങ്ങണ്ട. അമ്പലത്തിൽ നിന്നും കിട്ടിയ പൊതിച്ചോറ് അവൻ ഭാണ്ഡത്തിൽ ഭദ്രമായി കെട്ടിവച്ചിരുന്നു. ചാമ്പയുടെ തണുത്തകാറ്റ് രാധമ്മയെ തഴുകിയുറക്കി. അപ്പുവിന് ഉറക്കം വന്നതേയില്ല. മരച്ചില്ലുകൾ അവനെ മാടിവിളിച്ചു എങ്ങനെയൊക്കെയോ അവൻ പിടിച്ചുകയറി. അൽപം കോടിയ ഒരു മരച്ചില്ലയിൽ കാലുകൾ കുടുക്കി ചാമ്പ തിന്നാനായി തുടങ്ങിയപ്പോഴാണ് അപ്പു അത് ശ്രദ്ധിച്ചത്. മുകളിൽ നിന്നു ചാമ്പക്കുരു തന്റെ മടിയിലേക്ക് വ...