അബ്ദുല്‍ സലാം
ങ്‌ഹേ..
ചോദിക്കരുതേ ചൂളംവിളിയടുത്തിട്ടും പാളം മുറിച്ചുകടക്കുന്നവനോട് ജീവിതത്തെക്കുറിച്ച്. കടൽക്കരയിലൊറ്റയ്- ക്കിരിക്കുന്നവനോട് പ്രണയത്തെക്കുറിച്ച്. പറയരുതേ പൂവുകൾ മണപ്പിക്കുന്ന പെൺകുട്ടിയോട് വസന്തത്തിന്റെ മുറിവുകളെക്കുറിച്ച് നിലാവ് നോക്കിയിരിക്കുന്നവളോട് ഭൂമിയുടെ നരകഞ്ഞരക്കത്തെക്കുറിച്ച്. ഓർമ്മിപ്പിക്കരുതേ കൈകൾ നഷ്‌ടപ്പെട്ടവനോട് കലാപത്തെക്കുറിച്ച് പുഴ കുടിച്ചുതീർത്തവനോട് ദാഹത്തെക്കുറിച്ച് സഖീ, വഴിതെറ്റി നടപ്പാതയിലൊരു വൻമരമായ് ഞാൻ പൈതൃകം തെരയുമ്പോൾ മഴുവായെന്റെ ചില്ല മുറിക്കരുത...
മഞ്ഞുകാലത്തിലെ പ്രണയം
ഹിമത്തിൻ നൂലിഴ തുന്നുന്നു
നിന്റെ മനപ്പുടവ.
സ്വപ്‌നത്തിൻ
ഉറുമാൻ പഴം കൊത്തുന്നൂ
കരിങ്കാലൻ കാക്ക.
തിരകളെഴുതുന്നൂ
പുതുചരിത്രത്തിൻ
മണലെഴുത്തുകൾ.
ഇലപ്പച്ചയിൽ നിണപ്പാടുകൾ
പ്രണയത്തിൻ അടിവസ്‌ത്രത്തിൽ
മുൾമുന തട്ടിയ പോറലുകൾ
രാവും
പേക്കിനാവും
നിന്റെ കൂട്ടുകാർ.
കടലിൻ സിംഫണിയിൽ കേൾക്കാം
വഴി തെറ്റിയവന്റെ രോദനം
കാറ്റിൻ
ചിറകിലേറാൻ
ഒരു പക്ഷിക്കുഞ്ഞിന്റെ
തൂവലുപോലുമില്ലാത്തവൻ.
എന്റെ
മനസ്സിൻ മണൽത്തീരത്ത്
നിന്റെ സ്നേഹം
കരിമ്പിൻ ചണ്ടിയായി ചീഞ്ഞു
നാറുന്നു.
...