അബ്ദുൽ ജബ്ബാർ പുഞ്ചക്കോട്
ഉണ്ണിയുടെ ഓൺലൈൻ ക്ലാസ്
''അമ്മേ കൊറോണാ എന്നാ തിരിച്ചു വരുന്നത്?'' തലയിലേക്കൊഴിച്ച വെള്ളത്തിന്റെ കപ്പ് പകുതി വഴിയില്‍ സ്റ്റക്കായി.
"എന്ത് പോക്രിത്തരാ ഉണ്ണീ നീ ചോദിക്കണെ... ലോകം മുഴുനും ഈ മഹാമാരിയൊന്ന് പോയിക്കിട്ടാൻ പ്രാർത്ഥിക്കണ്... നിനക്ക് പ്രാന്ത് പിടിച്ചോ.. ഏഴ് വയസ്സ് മകരത്തിൽ തികഞ്ഞു നെനക്ക്.."
ഉണ്ണി ഉത്തരമൊന്നും പറഞ്ഞില്ല.. മുഖത്തേക്ക് നോക്കിയതുമില്ല. പാതി വഴിയിൽ നിലച്ചുപോയ വെള്ളം നിറച്ച കപ്പിനെ ഊക്കോടെ അവന്റെ തലയിൽ കമഴ്ത...