അബ്ദു പാലത്തുങ്കര (അബു വാഫി)
സമ്പർക്ക വിലക്ക്
തള്ളക്കോഴിയെയും കുഞ്ഞുങ്ങളെയും കൂടഴിച്ചു മുറ്റത്തേക്ക് മേയാൻ വിട്ടാൽ, അതുങ്ങളെയും നോക്കിയിരിപ്പാണ് പിന്നത്തെ പണി. ചെറിയ ഒരു ചുള്ളിക്കമ്പ് പിടിച്ച് ഗമയിൽ അവയെ തെളിച്ചു കൊണ്ടിരിക്കും. മിക്കവാറും വൈകുന്നേരങ്ങളിൽ ആവും ഈ സ്വാതന്ത്ര്യം നൽകുന്നത്. കീരിയും കുറുക്കനും പാമ്പും, മറ്റു പിടിച്ചുകൊണ്ടു പോകുന്നവ എന്തൊക്കെയുണ്ടോ?..., അതിൽനിന്നെല്ലാം കോഴിക്കുഞ്ഞുങ്ങളെ സംരക്ഷിക്കണം. ഇതാണ് പ്രധാന ദൗത്യം. നേരം കൂടുതൽ ഇരുട്ടുന്നതിനു മുമ്പേ അവയുടെ കളിതമാശകളും നിർത്തി കൂട്ടിലേക്ക് തിരിച്ചു കയറ്...
ആമാശയം
നിങ്ങൾക്ക് വിശക്കുമ്പോൾ
ഈ കുടൽ മാലയിലേക്ക്
നിങ്ങൾക്കിഷ്ടമുള്ളതിനെ
ചവച്ചരച്ച് പറഞ്ഞയക്കുന്നു.
എന്റെ ഈ കൊച്ചു ലോകത്തേക്ക്
അവർ വന്നെത്തിയാൽ
ഞാനെന്റെ ജോലിയാരംഭിക്കുന്നു.
വാരിയെല്ലുകൾക്ക് താഴെ
നട്ടെല്ലിനെ താക്കം പിടിച്ച്
കടുപ്പമില്ലാത്ത തൊലിക്കുള്ളിൽ
പന്ത് പോലെ ഞാൻ നിൽക്കുന്നു.
ഞാനൊരു സ്വീകർത്താവാണ്.
മാന്യതയുടെ വസ്ത്രമണിഞ്ഞ
മനുഷ്യന്റെ വിശപ്പ് പെട്ടി.
പെട്ടിയിൽ നിക്ഷേപിക്കുന്നത്
നാളേക്കുള്ള കരുതലാകണം.
കുടല് കനിഞ്ഞെങ്കിലുടല്
കേടുപാടില്ലാതെ നോക്കാം.
വി...
സുൽത്താൻ
മതിലുകൾക്കുള്ളിൽ നിന്ന്
വാക്കുകളുടെ തോട്ടങ്ങളുണ്ടാക്കി
അക്ഷരങ്ങൾ നട്ടു പിടിപ്പിച്ച
ബേപ്പൂരിന്റെ സുൽത്താൻ.
ചുറ്റുമുള്ള ചലനങ്ങളെ
വിരൽക്കൊടിയിൽ നിയന്ത്രിച്ചെടുത്ത്
കണ്ടതും കേട്ടതും അനുഭവിച്ചതുമെല്ലാം
അക്ഷരങ്ങളാക്കിയ സുൽത്താൻ.
വ്യത്യസ്ത ശൈലി പ്രയോഗത്തിലൂടെ
വായനാ വിഭവങ്ങളൊരുക്കി
പതിറ്റാണ്ടുകൾ മലയാള സാഹിത്യത്തെ
വയർ നിറച്ചൂട്ടിയ സുൽത്താൻ.
നർമ്മവും മർമ്മവും കളിയും കാര്യവുമായി
ഭൂമിയുടെ അവകാശികളെ എഴുതിക്കാട്ടിയ,
കളിവാക്കുകൾ സാരവത്താക്കിയ
സാഹിത്യ കലയുട...
മറന്നു വെച്ച കിനാവ്
ഒരുക്കൂട്ടി വെച്ച തന്റെ ശമ്പളത്തിന്റെ കണക്കിൽ സ്വപ്നങ്ങൾ മനസ്സിൽ കണ്ട് അന്ന് ബസ് കയറി. മണൽ കുന്നുകൾക്ക് നടുവിലെ വളഞ്ഞിറങ്ങി വരുന്ന റോഡിലൂടെ വളരെ ദൂരെ നിന്നും വാഹനം വരുന്നത് വ്യക്തമായി കാണാം. ഒരിറക്കത്തിന് ഒരു കയറ്റമെന്ന കൃത്യമായ തോതിൽ തന്നെയാണ് ഈ പ്രദേശം. അബൂദാബി എമിറേറ്റിൽ "ലിവാ" എന്ന ചെറു പട്ടണത്തിനടുത്ത് "ഹമീമി"ലേക്കുള്ള വഴിമദ്ധ്യേ കിടക്കുന്ന "ജബാന" എന്ന പ്രദേശം. കാര്യം ഇതൊരു ജപ്പാനാണെങ്കിലും തൊട്ടടുത്ത് "കണ്ണൂർ" എന്ന സ്ഥലവും ഉണ്ടെന്നുള്ളതാണ്. (خنور) എന്നാണെങ്കിലും ഞമ്മക്ക് കണ്ണൂരെന്നെ. അ...
വയറും വിശപ്പും
വിശന്നിട്ട് കണ്ണ് കാണാൻ മേല.
ഒരു കത്തിക്കരിഞ്ഞ മണം.
പശിയടയാതെ കുടല് പുകയുന്നു.
അടുപ്പിൽ അട്ടക്കരിയില്ലാതെ
നാളുകളെത്ര പോകും.
വയറ് തോറ്റു പോയാൽ പിന്നെ
കാലുകളിടറും. ഭൂതലം കുലുങ്ങും.
വയറ് ജയിച്ചാൽ പിന്നെ,
സുഖനിദ്ര വാഴച്ചോട്ടിലും വാഴും.
വയറ് കൂടിയവൻ കുറക്കുന്നതിനായി
കുറുക്കു വഴികൾ തേടുന്നു.
ചാടിയ വയർ പിടിച്ചു കെട്ടാൻ
ചികിത്സയുമായൊരു കൂട്ടം
സ്വന്തം വയർ നിറച്ചു കേറ്റുന്നു.
പശി നിറഞ്ഞു കാലിയായ വയർ
കാറ്റ് നിറഞ്ഞു പറന്നു നടക്കുന്നു.
വിശക്കുന്ന വയറിന് മുന്നിൽ
വിദ്യകൾ വഴികാട്ടികളാ...
കൊതി
നാടണയുന്ന പ്രവാസിക്കൂട്ടം
നാടിന്ന് ഭാരമാകുന്നോ കഷ്ടം.
തീർത്തും അനുചിതമാണോ നോട്ടം?
തീരാ കളങ്കമതെന്തേ കോട്ടം.
പോകുവാനൊക്കില്ലേ സ്വന്തം വീട്ടിൽ
പാർക്കാനവനവൻ തീർത്ത കൂട്ടിൽ.
പാടില്ലയെന്ന് പറയും നാടോ?
പരദേശമെന്നതെന്തിത്ര കേടോ?
അകലെയിരുന്നടുക്കാതെ പോരേ...
അന്യോന്യം കാര്യമറിഞ്ഞു പോണ്ടേ...
അകതാരിലാനന്ദനം തരേണ്ടേ...
ആമോദമോടെ ആരാമം വേണ്ടേ...
പാവം പ്രവാസികളില്ലാ മണ്ണ്
മാമല നാടിന്റെ മാറിലുണ്ടോ?
നാട് വളർത്തിയ പേർഷ്യക്കാരൻ
നട്ട് നനച്ച സമ്പത്തതില്ലേ.
യാത്ര എളുപ്പത്തിലാക്കുവാനേ
നൂലാ...
കുഞ്ഞു മഴ
മഴ മഴ കുളിര്ണ മഴ പെയ്തു.
ചറ പറ മണി നാദം കേട്ടു .
മാനം അഭിമാനം കൊണ്ടു.
മണ്ണിന് സമ്മാനം വന്നു.
മുറ്റം നിറയെ തണ്ണീരായി
മഴ വെള്ളത്തിൻ വരവായി.
മതിലിനു മുകളിൽ നിന്നെല്ലാ-
മാമര തുള്ളികൾ രസമായി.
മുറ്റത്തുള്ള ചെടിച്ചട്ടി
മുഴുവൻ മഴ വെള്ളം കൂട്ടി.
മുളച്ചു പൊങ്ങാൻ ധൃതി കാട്ടി
മുഖം വിരിഞ്ഞു തലയാട്ടി.
തുമ്പത്തുള്ളൊരു തേൻ മാങ്ങ
തുടുത്തു നിന്നു മഴയത്ത്
ഉണങ്ങി മാഞ്ഞ പുൽക്കൊടികൾ
ഉണർന്നു ചൊല്ലി മഴക്കഥകൾ.
പൂമുഖ വാതിൽ തുറന്നൂ ഞാൻ
നടപ്പടമ്മലിരുന്നു ഞാൻ.
കൈത്തലം നീട്ടി നിവർത്തി ഞാൻ
പുഞ്ച...
ചാവി
പൂട്ടിട്ടു പൂട്ടിയ നാടുകൾ മെല്ലനെ
ഓരോന്ന് വീതം തുറക്കലായി.
പൂട്ടഴിക്കുന്ന ഈ നേരത്ത് വില്ലനോ
വ്യാപിച്ച് വല്ലാത്ത കോലമായി.
നാളേക്ക് വേണ്ടിയാണെന്ന് പറഞ്ഞ് നാ-
-ട്ടാരെയെല്ലാം നിന്ന നിൽപ്പിലാക്കി.
നാടടപ്പിച്ച് കടിഞ്ഞാണുമിട്ട് നിയന്ത്രിച്ച-
നാള് തിരിഞ്ഞു കൊത്തി.
അന്നേരമൊറ്റയും തെറ്റയുമായവിട-
മിവിടമിൽ വന്നതാണീ കൊറോണ.
തൽക്ഷണം തന്നെ നിരോധനം വന്നു
സഞ്ചാര സ്വാതന്ത്ര്യ വിലക്കുമാക്കി.
കൈകളെ പൂട്ടി പാദങ്ങളെ കെട്ടി
തളച്ചിടുമ്പോഴൊന്ന് മാത്രമുണ്ട്.
പൂട്ടാനൊരിക്കലും കഴിയാത്ത വയറിന്റെ
ദുർഗ...