Home Authors Posts by അബ്ദു പാലത്തുങ്കര (അബു വാഫി)

അബ്ദു പാലത്തുങ്കര (അബു വാഫി)

അബ്ദു പാലത്തുങ്കര (അബു വാഫി)
28 POSTS 1 COMMENTS
കണ്ണൂർ ജില്ലയിൽ, മയ്യിൽ പഞ്ചായത്ത് പാലത്തുങ്കര എന്ന പ്രദേശത്താണ് ജനനം. (അബു വാഫി പാലത്തുങ്കര) എന്ന തൂലിക നാമത്തിൽ എഴുതിക്കൊണ്ടിരിക്കുന്നു. പല ആനുകാലികങ്ങളിലും കവിതകളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2015ൽ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് ബികോം. കഴിഞ്ഞ പതിനൊന്ന് വർഷമായി UAE യിൽ പ്രവാസ ജീവിതത്തിലാണ്.

സ്നേഹ ലോകം

        "സ്നേഹി"താ നിന്റെ അർത്ഥ തലങ്ങൾ തേടി എന്റെ യാത്ര തുടങ്ങിയിട്ട് കാലങ്ങളേറെയായി. നിന്നെയെനിക്കെവിടെ കാണാൻ കഴിയും ? പ്രവൃത്തിയിലോ? കൈകളിലോ? ഹൃദയത്തിലോ? ദൈവത്തിലോ? അന്ന് ക്ലാസ്സിൽ വെച്ച് കൂട്ടുകാർ തമ്മിൽ അടിപിടിയുണ്ടായപ്പോൾ, അക്ഷരങ്ങൾ വിളമ്പിത്തരുന്ന അധ്യാപകൻ പറഞ്ഞു?.. അരുത്... നിങ്ങൾ സ്നേഹിതരാണ്. അവിടെ ഞങ്ങൾ നിന്നെക്കൊണ്ട് ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. കൊച്ചു പള്ളിക്കൂടം വിട്ട് ബല്ല്യ കലാലയത്തിലെത്തിയപ്പോൾ, നേരം പോക്കിനെന്നും കൂടെ ...

പിരിശം നിറച്ച പെട്ടി

              ''ലഗ്ഗേജ് ഉണ്ടോ?'' ''ഉണ്ട്'' ''എങ്കിൽ ഒരു മുപ്പത് കൂടി ടോട്ടൽ നൂറ്റമ്പത്'' കണ്ടക്ടറുടെ കയ്യിൽ കാശും കൊടുത്ത് ജമാൽ അടുത്ത സീറ്റിൽ ഇരുന്നു. സമയത്തിന് വരാതെ അര മണിക്കൂർ താമസിച്ചാണ് ബസ് വന്നത്. അത് വരെ ഉണ്ടായ വെപ്രാളം പറഞ്ഞറിയിക്കാൻ വയ്യ. അക്ഷരാർത്ഥത്തിൽ മുൾ മുനയിലായിരുന്നു. ഒടുവിൽ ബസ് വന്നപ്പോൾ വളരെ കഷ്ടപ്പെട്ടാണ് ലഗ്ഗേജുമായി ബസിൽ വലിഞ്ഞു കയറിയത്. സീറ്റിലിരുന്ന് ഒരു ദീർഘ നിശ്വാസം. ഇനി എയർപ്പോർട്ടിലെത്തിയാൽ മതിയല്ലൊ...

ദൈവം അറസ്റ്റിൽ

നന്നായി കോരിച്ചൊരിയുന്ന മഴക്കാലമാണ്. അത്യാവശ്യം മോശമല്ലാത്ത നിലയിൽ കഴിഞ്ഞ ആഴ്ചകളിൽ മഴ ലഭിക്കുകയും ചെയ്തിരുന്നു. തിമർത്തു പെയ്യുന്ന മഴ സമയങ്ങളിൽ, മഴയുടെ താള സ്വരങ്ങൾ കാതിൽ അലയടിക്കുന്നതിനാൽ, ഒരു വിധം മറ്റുള്ള ശബ്ദങ്ങളൊന്നും ശരിയായി കേൾക്കാൻ സാധ്യമല്ല. അതിനാൽ അത്തരം സമയങ്ങളിൽ ചില മോഷ്ടാക്കൾ ഇറങ്ങൽ പതിവാണ്. കോരിച്ചൊരിയുന്ന മഴയത്ത് പൂട്ടുകൾ തകർക്കുമ്പോൾ, വാതിലുകൾ പൊളിക്കുമ്പോൾ, ഒരു പക്ഷെ ശബ്ദം അറിഞ്ഞില്ലെന്ന് വരും. വീട്ടിൽ താമസിക്കുന്ന എല്ലാവരും ജാഗരൂഗരായിരിക്കേണ്ട സമയമാണിത്. വളരെ ആസൂത്രിത...

അദ്ധ്യാപകർ

        അറിവിന്റെ ഉറവയായി അദ്ധ്യാപകർ, വെളിച്ചത്തിന്റെ വഴികാട്ടിയായി, കുട്ടികളെ കൈ പിടിച്ചുയർത്തുന്നവർ. തലമുറകളെ വാർത്തെടുക്കുന്നതിൽ നിസ്വാർത്ഥരായ കർമ്മ വ്യാപൃതർ. സഹജീവി സ്നേഹവും, അന്യജീവി പരിഗണനയും, സമഭാവനയും, പ്രകൃതി സ്നേഹവും, കരുണയും, കരുതലും നൽകി, കരുത്തുറ്റതാക്കുന്ന, അറിവിന്റെ അങ്കണം അദ്ധ്യാപകന്മാർ. അറിവും വിവേകവും നൽകി കുട്ടികളിൽ അന്വേഷണത്വരകൾ വളർത്തി സർഗ്ഗ ശേഷികൾ കണ്ടെത്തി സമൂഹത്തിന് നൽകുന്ന അക്ഷരങ്ങളുടെ പാറാവുകാർ. വിദ്യാർത്ഥിയായി പഠിച്...

സ്വർണ്ണ സ്വപ്നം

        ജോലിയും കൂലിയുമില്ലാതെ നാട്ടിലാണെങ്കിൽ എങ്ങിനെയെങ്കിലും തള്ളി നീക്കാം. എന്നാൽ, ഇവിടെ.... ഈ.....മരുഭൂമിയിൽ..... എത്ര നാൾ കഴിയാൻ സാധിക്കും? ഒരു പരിധി വരെ. എന്നാലും, എല്ലാ കാര്യങ്ങൾക്കും സഹായിയായെത്തുന്ന മലയാളികൾ ഉണ്ടാകും. പട്ടിണിയിലാക്കാതെ അവർ നോക്കും. മറ്റൊരു ജോലി കണ്ടെത്താൻ സഹായിക്കും. സൗജന്യ താമസം ഒരുക്കിത്തരും. ഇത്രയൊക്കെയല്ലേ സാധ്യമാകൂ. ടിക്കറ്റെടുക്കാനും ഗതിയില്ലെങ്കിൽ, അതും ഒപ്പിച്ച് തരും. കോവിഡ് സകലതും നക്കിക്കൊണ്ടിരിക്കുകയാണ്. ജോലിയില്ല. ആ...

ഇറച്ചിപ്പായസം

  തെരഞ്ഞെടുപ്പ്, ഞാൻ വരുന്നുണ്ട്. എനിക്ക് വേണ്ടി സദ്യയൊരുക്കാൻ കശാപ്പുകൾ തുടങ്ങിയിട്ടുണ്ട്. രണ്ട് മൂന്ന് മനുഷ്യന്റെ ഇറച്ചിയും, അവരുടെ ചോരയും, ആ കുടുംബത്തിന്റെ കണ്ണീരും കൂട്ടിക്കുഴച്ച് ഒരൊറ്റച്ചെമ്പിൽ പതപ്പിച്ചെടുത്ത ഇറച്ചിപ്പായസം. മണ്ടൂസുകളായ കുറേ ഇരുകാലികൾ, നിങ്ങളുടെ വിരലുകളിൽ അടയാളം പതിപ്പിക്കാൻ എന്നും ഞാനെത്താറുണ്ട്. ഞാൻ വരാതെ, തൊണ്ട പൊട്ടിച്ച് നിങ്ങൾ ജയ് വിളിച്ച സ്ഥാനാർത്ഥികൾക്ക്, അധികാരമുറപ്പിച്ചിരിക്കാൻ കഴിയില്ല. അതിനായി രാഷ്ട്രീയ ഫാമിൽ വളർത്തിയെടുക്കു...

കൊച്ചുങ്ങൾ

അമ്മേ...... ഇന്നെനിക്ക് വയ്യ. വയറിൽ പിടിച്ചമർത്തി കുനിഞ്ഞ് നിന്നനങ്ങാതെ, കൊച്ച് പറഞ്ഞു. ഹോ....... എന്തൊരു വയറു വേദന. എന്റെ നെറ്റിയിൽ തൊട്ട് നോക്കൂ. എന്തൊരു ചൂടാ...... ഇന്നെനിക്ക് പനിയാ.... വയ്യ. കവിളത്തടിച്ച് വായ പൊത്തി കുഞ്ഞനിയനിന്ന് പറഞ്ഞു?.... അമ്മേ..... എനിക്കിന്ന് പല്ല് വേദന. കുറച്ച് ദിവസങ്ങൾക്ക് ശേഷം, മുട്ട് വേദന, കൈവേദന. അമ്മയൊരു വാക്ക് ചൊന്നാൽ, വാവേ..... എന്നാലിന്ന് നീ... സ്കൂളിൽ പോവണ്ട. അതോടെ പമ്പ കടക്കുന്ന വേദനക്കൂട്ടങ്ങൾ..... ഒരു ദിവസമാസ്വദിക്കാനായി ഒരവധിക്ക...

അധീനൻ

രാഷ്ടീയ പകയുടെ തീപന്തം കൊളുത്തി കത്തിയുമായവൻ, മറ്റവന്റെ, കുടൽ മാല കീറുവാൻ... ചീറിയടുത്ത് കൈ വീശവേ??? നിന്നിടം വിറവിറച്ച് ഘോര ശബ്ദത്താൽ കൺമുന്നിലെ, കുന്നിൻ മുകളിൽ നിന്ന് ഇളകിയടുത്ത പാറക്കല്ല് കണ്ട് ഇരുവരും, ഒരുമിച്ച് ഉറക്കെ കരഞ്ഞു. രക്ഷിക്കണേ.............. ഒരാൾ കൊലക്കത്തിയിൽ നിന്നും മറ്റവൻ ഉരുൾ പൊട്ടലിൽ നിന്നും!?... എല്ലാം കണ്ടു നിന്ന ഭൂമിയമ്മക്ക് മക്കളുടെ പാതകം അസഹ്യമായിത്തോന്നിയപ്പോൾ പൊട്ടിയൊലിക്കാതിരിക്കാൻ സാധ്യമായത്, ചെയ്തുവെങ്കിലും വിഫലം. വീടും വസ്തുവും അന്യ...

സ്വാഗതം

പ്രധാന വാതിലിനു പുറത്തിട്ട ചവിട്ട് പായയിൽ, എഴുതിയിരിക്കുന്നത് സ്വാഗതം എന്നാണ്. ഹൃദയംകൊണ്ട് പറയാൻ പലരും മടിക്കുന്ന വേദനയനുഭവിക്കുന്ന വാക്ക്. അനിഷ്ടമായ വരവിന് കൃതിമച്ചിരിയൊരുക്കുന്നവർ. വരുന്നവരൊക്കെ സ്വാഗതത്തെ ചവിട്ടിമെതിച്ച് കാലിൽ പുരണ്ട അഴുക്കുകൾ അതിൻമേൽ അഴിച്ചു വെക്കുന്നു. ആത്മാർത്ഥമല്ലാത്ത ആശംസയായി തറയിൽ കിടന്ന് സ്വാഗതം ഞെരിഞ്ഞമരുന്നു.

ഉറക്കം

നക്ഷത്രങ്ങൾ വരച്ച ചിത്രങ്ങളെ നോക്കി ഞാനവിടെ കിടന്നു. എന്റെ കൺപോളകളുടെ പിന്നിൽ ഒളിച്ചിരിക്കുന്ന ഉറക്കം എന്നെ മാടി വിളിച്ചു. ഇറുകിയടച്ച കണ്ണിമക്കുള്ളിൽ ഞാൻ ഇരുട്ടിനെ പ്രതിഷ്ഠിച്ചു. പകൽ സമയം മുഴുവൻ എന്നെ ചുമന്ന കാലുകൾ സ്വസ്ഥത കണ്ടെത്തി. എന്റെ വണ്ണം ചുമന്ന കട്ടിൽ കര കരേ മുരളയിട്ടു. എന്റെ ഭാരം എങ്ങോട്ടോ പറന്നു. എന്റെ ശ്വാസത്തിന് ശാന്തതയുടെ സംഗീതം കൈവന്നു. തൂവലുകളില്ലാത്ത കൈകൾ വിടർത്തി സുഖ സുഷുപ്തിയിലേക്ക് ഞാൻ പറന്ന് പറന്ന് പോയി.

തീർച്ചയായും വായിക്കുക