അബ്ദു പാലത്തുങ്കര (അബു വാഫി)
ഉമ്മ
സ്വർഗ്ഗം വിളയുന്ന
സ്നേഹ സാന്ദ്രമായ
പാദ പീഠം ആണ്
ഉമ്മ..........
നോവറിയുമ്പോൾ,
അറിയാതുരുവിടുന്ന
ആശ്വാസത്തിന്റെ
ഉൾവിളി യാണ്,
ഉമ്മ............
അതിരുകളില്ലാത്ത
ആത്മാർത്ഥതയുടെ,
പ്രേമാർജ്ജനമാണ്
ഉമ്മ..............
എഴുത്തുകാരൻ
തീക്ഷ്ണതയുള്ള
വാക്കുകൾ കൊണ്ട്
മകുടം ചാർത്തിയ
അക്ഷരപ്പുര
നിർമ്മിക്കാൻ...
ഹസ്തലിഖിതം കൊണ്ടുള്ള
വചസ്സുകൾ സ്വരുക്കൂട്ടി,
ഖണ്ഡികയുടെ
മതിൽ കെട്ടിനുള്ളിൽ,
താളുകളുടെ
മേലാപ്പ് ചാർത്തി,
വാർത്തെടുക്കുന്ന
കലാകാരൻ.
വെളുത്ത രാത്രി
ഓർമ്മകൾ ഓടിയെത്തുമ്പോൾ,
മറവികൾ പുനർജ്ജനിക്കും.
മധുരവും കൈപ്പും,
നാവിൻ തുമ്പിലൂറും.
വാക്കുകൾ നിശ്ശബ്ദമായി,
മൗനം വാചാലമാകും.
വെളിച്ചം ഇരുൾ മുറ്റിയതും,
ഇരുൾ പ്രകാശിതമാവുകയും ചെയ്യും.
വിപരീത ചക്രപാളിയിൽ,
കാലം പിന്നോട്ടൊഴുകും.
തിരിഞ്ഞു നോക്കിയാലുമില്ലെങ്കിലും,
വിടാതെ പിന്തുടരുന്ന,
ചില നോവുകൾ....
എപ്പോഴും മുറിവേൽപ്പിക്കും.
മരിച്ചു പോകുന്ന മറവികൾ,
പുനർജ്ജനിച്ച് പിന്നാലെ വന്ന്,
തൊട്ടു വിളിക്കുമ്പോൾ....
അട്ടഹസിക്കുന്നു.
ഓർമ്മപ്പെടുത്തലുകൾ
സൗജന്യമാണെന്നുണർത്തി,
വീണ്ടും മറന്നു പോകുന...
വിയർപ്പ്
കുമിളകൾ ഒരുമിച്ച് കൂടി ഒലിക്കുന്ന
ലവണച്ചുവയുള്ള ദേഹ നീര്.
രോമകൂപങ്ങൾക്ക് പിന്നിലായെവിടെയോ,
പറ്റിപ്പിടിച്ച വിയർപ്പ് നീര്.
മണ്ണിൽ കിളക്കുവാൻ മൺവെട്ടിയേറ്റി
-ത്തഴമ്പിച്ച കൈകൾ തുടച്ച് നീക്കും,
അദ്ധ്വാന ഫലമായി നെറ്റിയിൽ പൊടിയുന്ന,
കർഷകന്റഭിമാനമീ വിയർപ്പ്.
ശീതീകരിച്ച മുറിയിൽ കഴിയുന്നവ
-ന്നൊരു നേരം കറന്റ് പോയാൽ,
നിൽക്കാൻ കഴിയാത്ത ചൂടിനാൽ ദേഹത്ത്,
പൊടിയുന്ന ശിക്ഷയാണീ വിയർപ്പ്.
കുളിരുള്ള മുറിയിലാണെങ്കിലും ചിലനേരം,
പേടിച്ച്...
നല്ല പാതി
അർപ്പണത്തിന്റെ
അന്നത്തെ ആ ദിനത്തിന്ന്,
ഇന്ന് വീണ്ടും ഒരു,
വയസ്സ് കൂടുന്നു.
തനിയേ തുഴഞ്ഞ ജീവിത നൗകയിൽ,
അനുയാത്രികയായവൾ
അലിഞ്ഞു ചേർന്ന,
വേളി ദിനത്തിന്റെ
വാർഷിക നാളിത്.
കണ്ണും കണ്ണുമിറുക്കി,
നോക്ക് കൊണ്ടൊരു
സ്നേഹ വാക്യം കൈമാറാൻ കഴിയാത്ത,
പ്രവാസമെന്ന പ്രയാണത്തിലെ
വഴിയരികിലാണിന്ന് ഞാൻ.
അകലത്തിരിക്കുന്ന
അനുഭവങ്ങളുടെ,
അരികുകൾ ചേർത്ത് പിടിച്ച്,
അനുദിനം കൊഴിയുന്ന
മധുരമാ ദിനങ്ങൾ.
ഓർമ്മകളുടെ ഓളങ്ങളോട്
ഓരം ചേർന്നിരുന്ന്,
തപിക്കുന്ന മനസ്സുമായി...
കർഷക മാർച്ച്
ദില്ലിയിലെത്തിയ കർഷകരെ....
നിങ്ങൾക്കഭിവാദ്യമേകുന്നു നായകരെ....
പിന്നോട്ട് പോയിടല്ലേ ധീരരേ....
പിന്തുണ നൽകുവാൻ ഞങ്ങളും പിന്നിലേ.....
നാടിന്റെ നാഡി ഞരമ്പ് നനക്കുന്ന,
മണ്ണിന്റെ കാവലാണ് നിങ്ങൾ.
മൺവെട്ടിയാൽ മണ്ണിനെ മധുരമാക്കുന്ന,
മാന്ത്രികക്കൈകളാണല്ലോ നിങ്ങൾ.....
വസ്ത്രവും വസ്തുക്കളും ആഹരിക്കുവാൻ,
അന്നങ്ങളും നൽകി യാത്രയാക്കി.
നല്ലവർ എപ്പൊഴും നിങ്ങളോടൊപ്പമാ-
ണെന്റെ മനസ്സും അവിടെയാണ്.
പ്രായമേറെയുള്ള അമ്മമാരെ,
മറ്റു സമരമുഖത്തുള്ള മ...
യാഥാർത്ഥ്യം
മനസ്സ് വെച്ചാലും ചില
പരമാർത്ഥ വസ്തുതകൾ
മാറ്റിയെടുക്കാനാവില്ല.
യാഥാർത്ഥ്യങ്ങൾ
ഉൾക്കൊള്ളാൻ
അകക്കാമ്പുള്ളൊരു
മാനസം വേണം.
അമ്മയ്ക്കൊരിക്കലും
അച്ഛനാകാനാവില്ല.
അനിയനൊരിക്കലും
മൂത്തവനാകാൻ കഴിയില്ല.
മുടി കൊഴിഞ്ഞു പോയ
മധുര യൗവ്വനത്തിൽ,
യുവതിയുടെ ആത്മഗതം പോലെ....
അവൾ സന്തോഷത്താൽ,
ആത്മ ഭാഷണം നടത്തി...?
മുടി വാരാൻ ഇനി,
നേരം കളയേണ്ടതില്ലല്ലോ.
നരയെ കറുപ്പിച്ച് തെളിയിച്ചാലും,
ചുളി വീണ ചർമ്മങ്ങൾക്ക് പിന്നിൽ,
വാർദ്ധക്യം ഒളിച്ചിരിക്കുന്നുവെന്നത്,
ഒരു പരമാർത്ഥമാണ്.
നന്മയുള്ളവയെ അവലംബമ...
ഫൈനൽ ഡെസ്റ്റിനേഷൻ
ഉച്ചക്കത്തെ പിരീഡിന് ആര് വന്ന് ക്ലാസ്സെട്ത്ത്ട്ടും ഒരു ഫലോണ്ടാവൂല്ല. അതങ്ങോട്ട് ഏശൂല്ല. കാരണം, പപ്പൻ മാഷിന്റെ ബെല്ലടിയും കാത്ത്ട്ടായിരിക്കും ഇരിക്ക്ന്ന്ണ്ടാക. ബെല്ലടി കേക്കലും പിന്നെ, കത്തിച്ച് വിട്ട പൂക്കുറ്റി പോലെ ഒരു പോക്കാ....അത് പിന്നെ പൊര്ക്കെത്തിയാലേ നിക്കൂ. അതിന്റെടേല് എടത്ത്ന്നോ വലത്ത്ന്നോ ആര് വിളിച്ചാലും കേക്കൂല്ല. എങ്ങനെ കേക്കാനാ!... അങ്ങൻത്തെ പാച്ചലല്ലേ പായുന്ന്.... പെയ്ച്ച പാച്ചല്.....പൊലച്ചക്ക് ചെൽപ്പം ഒന്നും തിന്ന്ട്ട്ണ്ടാവൂല്ല. അന്നേരം ബല്ല്യ...
പുന്നാരുമ്മ
ഉമ്മാ....
ഉമ്മ എന്നെ ഇത് വരെ കണ്ടില്ല.
ഞാൻ ഉമ്മയേയും.
നിങ്ങളെന്നെ പ്രസവിക്കുന്നത് വരെ
ഞാനിവിടെ മറഞ്ഞിരിക്കും.
ഞാൻ ദിവസങ്ങളെണ്ണിക്കഴിയുകയാണ്.
നിങ്ങളുടെ മുഖമൊന്ന് കാണുവാൻ.
ഉമ്മാ....
ദിവസങ്ങൾ കഴിയുന്തോറും
ഞാൻ വളർന്നു വരികയാണ്.
നിങ്ങളുടെ ഹൃദയത്തിന്റെ
ഓരോ സ്പന്ദനത്തിലും,
ഞാൻ പ്രതിധ്വനിക്കുന്നു.
ഞാൻ വലുതായി ഉമ്മാ...
എന്നെ കാണേണ്ടേ....
ഉമ്മാ......
നിങ്ങളെന്നെപ്പറ്റി കാണുന്ന സ്വപ്നങ്ങൾ,
ഇന്ന് എന്നെപ്പറ്റി സംസാരിച്ചത്,
അപ്പോൾ നിങ്ങൾക്കുണ്ടായ സന്തോഷം...
എല്ലാം നി...
തെറിയഭിഷേകം
തെറി വാക്കുകൾക്ക്
തെരുവിന്റെ സംസ്കാരമുണ്ട്.
തെറികൾ തെറിക്കുന്ന നാവിന്ന്
താളപ്പിഴയുടെ ദുർഗന്ധമുണ്ട്.
ആക്ഷേപ വാക്കുകളും
അധിക്ഷേപ സ്വരങ്ങളും
തരം താഴ്ന്ന പ്രയോഗങ്ങളും
കാണാമറയത്ത് നിന്ന്
കളിയാക്കുന്നവരുടെ കൈമുതൽ.
മറുത്തൊരക്ഷരം ഉരിയാടാതെ
അസഭ്യ ശരങ്ങളിൽ നിന്ന്
ഒഴിഞ്ഞ് മാറിക്കൊണ്ട്
മുന്നോട്ട് പോകുന്നവൻ...
പ്രപഞ്ചത്തിലെ മഹാത്യാഗി.
അസഹ്യപ്പെടുത്തുന്ന
വാക്യ ശൈലിക്ക് മുന്നിൽ,
പ്രകോപനത്തിന്റെ
അമർഷ ചിഹ്നങ്ങൾ കാണിക്കാതെ,
വിവരമുള്ളവൻ
വീണ്ടും...