ആറ്റൂര്‍ രവിവര്‍മ്മ
ഇല്ലായ്മ-വല്ലായ്മ
അമ്മയുള്ളപ്പോഴല്ല അറിഞ്ഞത് അമ്മയുണ്ടെന്ന് പോയപ്പോഴാണറിഞ്ഞത് അമ്മയുണ്ടായിരുന്നെന്ന്. വേനലിലാണ് മഴക്കാലത്തിന്നോർമ്മ പെയ്യുമ്പോഴല്ല തീൻപണ്ടങ്ങളുടെ ഓർമ്മ വിശക്കുമ്പോൾ. ഒഴിവ് നിറവിനെയെന്നപോലെ കര തിരയെയെന്ന പോലെ കാത്തിരിക്കുന്നു വീടില്ലാത്തവൻ വീടിനെ നാടുകളഞ്ഞവൻ നാടിനെ മോചനത്തെ തടവുകാരൻ Generated from archived content: poem2_dec21_07.html Author: aattor_ravivarmma